ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞൈടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിനെതിരെ കമ്മീഷനില്‍ തന്നെ കടുത്ത ഭിന്നത നിലനില്‍ക്കുന്നുവെന്ന വാര്‍്ത്തകള്‍ക്കു പിന്നാലെ പ്രക്ഷോഭത്തിനൊരുങ്ങി കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യം അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം രാജ്യത്തിന്റെ ശത്രുവാണെന്നുമുള്ള രൂക്ഷ വിമര്‍ശനവുമായി സംഘടനയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ.
വോട്ടര്‍പട്ടികകളില്‍നിന്ന് 12 കോടിയിലധികം പേരുകള്‍ നീക്കം ചെയ്തു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്ന ഏകദേശം 97 കോടി വോട്ടര്‍മാരെ അടിസ്ഥാനമാക്കിയാല്‍, ഇത് ഏകദേശം 12.4 ശതമാനം വരും. അതേസമയം, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എയും പ്രതിപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം ഏകദേശം 2 ശതമാനം മാത്രമായിരുന്നു. യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയാണ് ഗ്യാനേഷ് കുമാറെന്ന് ദിപ്‌കെ ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ അടിസ്ഥാനസൗകര്യം, ആദിവാസി വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ ക്യാംപെയിനുകള്‍ നടത്തിയിരുന്ന സി.ജെ.പി പുതിയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണെന്ന് ദീപ്‌കെ സൂചന നല്‍കി. ജനങ്ങളുടെ വോട്ടവകാശം തന്നെ സംരക്ഷിക്കപ്പെടാത്ത അവസ്ഥയാണ്. രാജ്യത്തെ മറ്റു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രധാന ഉപാധി ജനങ്ങളുടെ വോട്ടവകാശമാണെന്നും ദീപ്‌കെ ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനരീതിയും വോട്ടവകാശ സംരക്ഷണവും ഇനി സംഘടനയുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായിരിക്കുമെന്ന് സൗരവ് ദാസ് വ്യക്തമാക്കി.
ഇലക്ഷന്‍ കമ്മീഷനിലെ കടുത്ത ഭിന്നതയെക്കുറിച്ചുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷം ഏറ്റെടുത്തിരിക്കുകയാണ്. ഗ്യാനേഷ് കുമാര്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുകയല്ല, അട്ടിമറിയുടെ തിരക്കഥ തയ്യാറാക്കുകയാണെന്ന് ദിപ്‌കെ എക്‌സില്‍ ആരോപിച്ചു.
വോട്ടര്‍പട്ടികയില്‍നിന്ന് കോടിക്കണക്കിന് പേരുകള്‍ നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കമ്മീഷന്റെ പേരില്‍ എടുത്ത ചില തീരുമാനങ്ങളോടും ഉത്തരവുകളോടും കുറഞ്ഞത് 14 തവണ രേഖാമൂലം എതിര്‍പ്പ് പ്രകടിപ്പിച്ചു. വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കല്‍, നീക്കം ചെയ്യല്‍, പുനഃസ്ഥാപിക്കല്‍, ഫോം 6ലെ മാറ്റങ്ങള്‍, തിരഞ്ഞെടുപ്പ് ഡാറ്റാബേസിന്റെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലായിരുന്നു എതിര്‍പ്പുകള്‍. ചില നടപടികളെ 'അനധികൃതം', 'നിയമവിരുദ്ധം' എന്നുവരെ വിശേഷിപ്പിച്ച രേഖകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Related News