കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കന്‍ മേഖലയിലുണ്ടായ ഇറാന്റെ ആക്രമണത്തില്‍ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിക്കുകയും ഒരു തൊഴിലാളി കൊല്ലപ്പെടുകയും ചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഭവം നടന്നയുടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് കേണല്‍ സ്റ്റാഫ് സഊദ് അബ്ദുല്‍ അസീസ് അല്‍ അത്വാന്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും ഉയര്‍ന്ന കാര്യക്ഷമതയോടെ തുടരുമെന്ന് കുവൈത്ത് സായുധ സേന ആവര്‍ത്തിച്ചു. പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ വിഭാഗങ്ങളുമായി ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Related News