l o a d i n g

ഗൾഫ്

ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ കരാറിന് ഹമാസ് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 31, 2026

ഗാസ സിറ്റി: ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കരാര്‍ അംഗീകരിച്ചതായി ഹമാസ് അറിയിച്ചു. ഫലസ്തീന്‍ ഭരണസമിതിക്ക് ആയുധങ്ങള്‍ കൈമാറുന്നതും ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം ഘട്ടംഘട്ടമായി പിന്മാറുന്നതും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ പ്രഖ്യാപനത്തോട് ഇസ്രായേല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗാസയുടെ സമ്പൂര്‍ണ്ണ നിരായുധീകരണമെന്ന ഇസ്രായേലിന്റെ ആവശ്യങ്ങള്‍ പുതിയ നിര്‍ദ്ദിഷ്ട കരാര്‍ തൃപ്തികരമായി അഭിസംബോധന ചെയ്യുന്നില്ലെന്ന് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഒരു ഇസ്രായേലി രാഷ്ട്രീയ വൃത്തം എ.എഫ്.പിയോട് വ്യക്തമാക്കിയിരുന്നു. വാഷിംഗ്ടണില്‍ ഈ ആഴ്ച നടന്ന ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഗാസ വിഷയം ചര്‍ച്ചയില്‍ വന്നില്ലെന്നും പ്രസ്തുത വൃത്തം കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ മുതല്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കുന്നതിലെ പ്രധാന തടസ്സങ്ങളിലൊന്നായിരുന്നു ഹമാസിന്റെ ആയുധങ്ങള്‍. ഹമാസിന്റെ 'സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായുള്ള' കരാര്‍ ട്രംപ് വ്യാഴാഴ്ച വൈകി പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ പുതിയ ഫലസ്തീന്‍ ഭരണകൂടം രൂപീകരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പായാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് രൂപീകരിച്ച ഭരണസമിതി, ഹമാസിന്റെ ആയുധങ്ങള്‍ സൂക്ഷിക്കുന്ന പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് ഹമാസ് ഉദ്യോഗസ്ഥര്‍ എ.എഫ്.പിയോട് പറഞ്ഞു. ഗാസയില്‍ നിന്നുള്ള ഇസ്രായേലിന്റെ പിന്മാറ്റം ഉള്‍പ്പെടെയുള്ള കരാര്‍ വ്യവസ്ഥകള്‍ ഇസ്രായേല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യസ്ഥരും ബോര്‍ഡ് ഓഫ് പീസും തയാറാകുമെന്നും ഹമാസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026