തൊടുപുഴ: സംസ്ഥാനത്തെ മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. മഴക്കെടുതികളിൽപ്പെട്ട് ഇതുവരെ നാലുപേർ മരണപ്പെട്ടതായാണ് വിവരം. പത്തനംതിട്ടയിലെ റാന്നി പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലായി.
സാഹചര്യം രൂക്ഷമായതിനെ തുടർന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരമ്മ ദാരുണമായി കൊല്ലപ്പെട്ടു. മഷിക്കല്ലേർ രവി നാരായണന്‍റെ ഭാര്യ സുമതി (കുടയത്തൂർ ഏഴാം വാർഡ്) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ രവിയുടെ വീടിന് മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. അപകടത്തിൽപെട്ട മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. പൂർണ്ണമായും തകർന്ന വീടിനു പുറമേ പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
Related News