l o a d i n g

ഗൾഫ്

അന്താരാഷ്ട്ര ന്യൂക്ലിയര്‍ സയന്‍സ് ഒളിമ്പ്യാഡ് ജിദ്ദയില്‍, ആദ്യഘട്ട പരീക്ഷയില്‍ 60 വിദ്യാര്‍ഥികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 4, 2026

ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ന്യൂക്ലിയര്‍ സയന്‍സ് ഒളിമ്പ്യാഡിന്റെ ആദ്യ ഘട്ട മത്സരമായ പ്രായോഗിക പരീക്ഷയില്‍ 19 രാജ്യങ്ങളില്‍ നിന്നുള്ള 60 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. 60-ഓളം അന്താരാഷ്ട്ര ശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍, പങ്കെടുക്കുന്ന രാജ്യങ്ങളുടെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ചോദ്യങ്ങളാണ് പരീക്ഷക്കായി നല്‍കിയത്. പരീക്ഷണങ്ങള്‍ നടത്താനും അവയുടെ ഫലങ്ങള്‍ വിശകലനം ചെയ്യാനുമുള്ള വിദ്യാര്‍ത്ഥികളുടെ ശേഷിയാണ് ഈ പരീക്ഷയിലൂടെ അളക്കുന്നത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂക്ലിയര്‍ സയന്‍സിലും അതിന്റെ സമാധാനപരമായ പ്രയോഗങ്ങളിലും സംഘടിപ്പിക്കുന്ന ഏറ്റവും പ്രമുഖ അന്താരാഷ്ട്ര മത്സരങ്ങളിലൊന്നാണിത്. അഞ്ച് മണിക്കൂര്‍ നീണ്ട പ്രായോഗിക പരീക്ഷയില്‍ ശാസ്ത്രീയ ആശയങ്ങള്‍ പ്രായോഗികമായി നടപ്പാക്കാനും വിശകലനം ചെയ്യാനുമുള്ള മികവാണ് വിലയിരുത്തിയത്. ഇതിന് മുന്നോടിയായി, കഴിഞ്ഞ ദിവസം വൈകുന്നേരം പങ്കെടുത്ത രാജ്യങ്ങളിലെ ടീം ലീഡര്‍മാര്‍ ചേര്‍ന്ന് പരീക്ഷാ ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും അതത് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 2 മുതല്‍ 9 വരെയാണ് സൗദി അറേബ്യ ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, 'മൗഹിബ', കിംഗ് അബ്ദുള്ള സിറ്റി ഫോര്‍ അറ്റോമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി, കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി എന്നിവ സംയുക്തമായാണ് 'പ്രകാശിക്കുന്ന മനസ്സുകള്‍, വാഗ്ദാനമുള്ള ഭാവിക്ക്' എന്ന പ്രമേയത്തില്‍ ഇത് സംഘടിപ്പിക്കുന്നത്. പ്രായോഗിക പരീക്ഷയ്ക്ക് പുറമെ 5 മണിക്കൂര്‍ നീളുന്ന തിയറി പരീക്ഷയും ഒളിമ്പ്യാഡിന്റെ ഭാഗമായുണ്ട്. അന്താരാഷ്ട്ര ഒളിമ്പ്യാഡ് കൗണ്‍സിലിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഈ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026