തിരൂര്‍: കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനം ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തിരൂരില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട 599 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഴിന് വൈകിട്ട് നാലിന് തിരൂര്‍ ടൗണ്‍ ഹാളില്‍ 'പ്രവാസം, മാറുന്ന മുഖം - പ്രവാസി ജീവിതങ്ങളുടെ ഭാവി' സെമിനാറോടെ സമ്മേളനത്തിന് തുടക്കമാവും. പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ. സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ടി. ജലീല്‍, പി. ശ്രീരാമകൃഷ്ണന്‍, കെ.വി. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുക്കും.
എട്ടിന് രാവിലെ പത്തിന് തിരൂര്‍ ടൗണ്‍ ഹാളില്‍ സി.പി..എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളെ ആദരിക്കും. ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും.
വൈകിട്ട് 4.30-ന് തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന പ്രകടനം പുങ്ങോട്ടുകുളം ദാറുസ്സലാം ഗ്രൗണ്ടില്‍ സമാപിക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എ. വിജയരാഘവന്‍, കെ.വി. അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിക്കുമെന്ന് പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി. ലില്ലീസ്, സി.പി..എം. ഏരിയ സെക്രട്ടറി ടി. ഷാജി, കെ.സി. സജീവ് തൈക്കാട്, സി.പി. റസാക്ക്, ഉസ്മാന്‍ പുളക്കാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Related News