l o a d i n g

കേരള

അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ അവസരം ഒരുക്കണം; മുഖ്യമന്ത്രിക്ക് പ്രവാസി കോണ്‍ഗ്രസ് നിവേദനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2026

കൊച്ചി: പ്രവാസി ക്ഷേമനിധിയില്‍ അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കി, പെന്‍ഷന്‍ അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. രോഗം, തൊഴില്‍ നഷ്ടം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിവിധ കാരണങ്ങളാലാണ് പലര്‍ക്കും അംശദായം കുടിശിക വന്നിട്ടുള്ളത്.

പെന്‍ഷന്‍ ലഭിക്കുന്നതിന് ഒരു വര്‍ഷം മുതല്‍ ഒരു മാസം വരെ അംശദായം മുടങ്ങിയവര്‍ക്കാണ് നിലവില്‍ പെന്‍ഷന്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം പേര്‍ക്കും 60 വയസ്സ് കഴിഞ്ഞതിനാല്‍ ഇനി അംശദായം അടയ്ക്കാന്‍ സാധിക്കുകയുമില്ല. ഇതുവരെ ഒടുക്കിയ തുക തിരികെ ലഭിക്കുമെന്ന വിചിത്ര ന്യായമാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് പറയുന്നത്. അംഗങ്ങള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുന്ന ദിവസം തന്നെ അവരുടെ ക്ഷേമനിധി അക്കൗണ്ട് റദ്ദ് ചെയ്യപ്പെടും. തൊട്ടടുത്ത ദിവസം പോലും കുടിശിക അടയ്ക്കാനോ പെന്‍ഷന്‍ അപേക്ഷ നല്‍കാനോ ഉള്ള അവസരമില്ല.

മുമ്പ് ഒരു വര്‍ഷത്തില്‍ താഴെ മാത്രം കുടിശ്ശിക ഉള്ളവര്‍ക്ക് അത് അടച്ചുതീര്‍ക്കാന്‍ പ്രത്യേക ഉത്തരവിലൂടെ അവസരം നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ 2025 ഡിസംബര്‍ മാസം മുതല്‍ ആ ഉത്തരവ് റദ്ദാക്കിയതാണ് ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കാതിരിക്കാന്‍ കാരണമായത്. പുതിയ ബോര്‍ഡ് നിലവില്‍ വന്ന ശേഷം അടിയന്തരമായി യോഗം ചേര്‍ന്ന് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രവാസികാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ബിജു കെ. മുണ്ടാടന്‍ ചൂണ്ടിക്കാട്ടി.

പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ മൂന്ന് വിഭാഗങ്ങള്‍ക്കാണ് അംഗത്വമുള്ളത്: വിദേശത്ത് ഇപ്പോഴും ജോലി തുടരുന്ന പ്രവാസികള്‍, ജോലി മതിയാക്കി തിരികെ എത്തിയവര്‍, ആറു മാസമായി ഇതര സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന പ്രവാസികള്‍ എന്നിവരാണവര്‍. വിദേശത്തുള്ളവര്‍ പ്രതിമാസം 350 രൂപ വീതവും, മറ്റു രണ്ടു വിഭാഗങ്ങള്‍ 200 രൂപ വീതവുമാണ് അംശദായം ഒടുക്കേണ്ടത്. അഞ്ചു വര്‍ഷത്തില്‍ കുറയാതെ അംശദായം ഒടുക്കിയ വിദേശത്തുള്ള അംഗങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 3500 രൂപയും, മറ്റു രണ്ടു വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 3000 രൂപയുമാണ് പെന്‍ഷന്‍ ലഭിക്കുക. കൂടിയ പെന്‍ഷന്‍ 7000 രൂപ വരെ ലഭിക്കും. 9.5 ലക്ഷം അംഗങ്ങളാണ് ആകെ ക്ഷേമനിധിയിലുള്ളത്. ഇതില്‍ 94,666 പെന്‍ഷന്‍കാരുമുണ്ട്. 60 വയസ്സ് കഴിയുന്നതിന് തൊട്ടുമുമ്പ് വരെ പെന്‍ഷന് അപേക്ഷിക്കാം.

ചിത്രം: പ്രവാസി പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രിക്ക് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടന്‍ നല്‍കുന്നു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026