മസ്‌കത്ത്്: മസ്‌കത്തില്‍ ഫാഷന്‍ ഡിസൈനറായ സഖി റോബര്‍ട്ട് (49) നാട്ടില്‍ നിര്യാതയായി. ചികില്‍സാവശ്യാര്‍ഥം നാട്ടിലേക്ക് മടങ്ങിയതായിരുന്നു. കാട്ടൂര്‍ ആലപ്പാട്ട് പാലത്തിങ്കല്‍ വിന്‍സന്റ് ആലപ്പാട്ടിന്റെയും (റിട്ട. ചീഫ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി, പാലക്കാട്), ജൂണയുടെയും മകളാണ്. ഭര്‍ത്താവ് റോബര്‍ട്ട് കെ. ആന്റണി ഒമ്പത് വര്‍ഷമായി മസ്‌കത്തില്‍ താജ് അല്‍ ഖൈര്‍ കമ്പനിയില്‍ സെയില്‍സ് മാനേജരാണ്. മക്കള്‍: റയാന്‍ റോബര്‍ട്ട് (എം.ബി.ബി.എസ് വിദ്യാര്‍ഥി, എം.ഒ.എസ്.സി മെഡിക്കല്‍ കോളജ്, കോലഞ്ചേരി), റൈന റോബര്‍ട്ട് (സ്‌കൂള്‍ വിദ്യാര്‍ഥി, മസ്‌കത്ത്).
സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച വൈകീട്ട് മൂന്നിന് പാലക്കാട് 100 ഫീറ്റ് റോഡിലെ ആലപ്പാട്ട് പാലത്തിങ്കല്‍ വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് കല്ലേപ്പുള്ളി സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ പ്രാര്‍ഥനക്ക് ശേഷം ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസരിക്കും.
Related News