l o a d i n g

ഗൾഫ്

ഖസീമില്‍ ഈന്തപ്പഴ ശേഖരണത്തില്‍ യുവാക്കള്‍ക്ക് പരിശീലനം: രണ്ടാം ഘട്ടം പൂര്‍ത്തിയായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 8, 2026

ഉനൈസ: സൗദി അറേബ്യയിലെ ഈന്തപ്പന കൃഷി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖസീം അഗ്രികള്‍ച്ചറല്‍ ട്രെയിനിങ് സെന്ററും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രെയിനിങ് കോര്‍പ്പറേഷനും സംയുക്തമായി യുവാക്കള്‍ക്ക് ഈന്തപ്പഴ ശേഖരണ (ഡേറ്റ് ഹാര്‍വെസ്റ്റിംഗ്) പരിശീലനം നല്‍കുന്നതിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി.

മികച്ച കാര്‍ഷിക രീതികള്‍ അവലംബിച്ച് ഈന്തപ്പന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തദ്ദേശീയരായ യുവജനങ്ങളെ പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മികച്ച വിളവെടുപ്പ് ഉറപ്പാക്കാനും വിപണിയിലെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സീസണല്‍ കഴിവുകള്‍ സൗദി യുവാക്കള്‍ക്ക് ഇതിലൂടെ നല്‍കുന്നു.

തൊഴില്‍ ദേശവത്കരണത്തെയും പ്രാദേശിക നിക്ഷേപ അവസരങ്ങളെയും പിന്തുണയ്ക്കുന്ന ഈ പരിപാടിയിലേക്ക് ബുറൈദയില്‍ നിന്നും സമീപ ഗവര്‍ണറേറ്റുകളില്‍ നിന്നുമായി ഇരുനൂറിലധികം പേര്‍ പങ്കെടുത്തു. ഇതില്‍ എഴുപതിലധികം പേര്‍ ഇതിനകം പരിശീലനത്തിന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026