l o a d i n g

കേരള

സീനിയര്‍ ജേണലിസ്റ്റ്സ് ഫോട്ടോ പ്രദര്‍ശനം വൈറലായി; പെരുമണ്‍ ദുരന്തക്കാഴ്ച മുതല്‍ വിവസ്ത്രനായ പ്രധാനമന്ത്രിവരെ

Thumbnail

കൊല്ലം: 1988 ല്‍ 105 പേര്‍ കൊല്ലപ്പെട്ട പെരുമണ്‍ ട്രെയിന്‍ ദുരന്തത്തിന്റെ കണ്ണീര്‍ക്കാഴ്ച. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തിരുവനന്തപുരത്തേക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുംബ സമേതം ട്രെയിന്‍ കാത്തുനില്‍ക്കുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട്. പത്‌നി കല്യാണിക്കുട്ടിയമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് വാവിട്ടു കരയുന്ന മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരനെ സാന്ത്വനിപ്പിക്കുന്ന മകന്‍ മുരളീധരന്‍. അവിസ്മരണീയ ചരിത്ര മുഹൂര്‍ത്തങ്ങളെ ഒപ്പിയെടുത്ത അത്യപൂര്‍വ വാര്‍ത്താ ചിത്രങ്ങളുടെ പ്രദര്‍ശനമായ 'ഫീല്‍ ദ മൊമന്റ്; കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. 11 നു വൈകുന്നേരം വരെ പ്രദര്‍ശനം തുടരും.

കോവളത്ത് വിവസ്ത്രനായി സമുദ്രസ്നാനം ചെയ്യുന്ന മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായി. ലോക്കപ്പിന്റെ ഇരുമ്പുകമ്പി ഗ്രില്ലില്‍ കാലുകള്‍ നിലത്തു തൊട്ടനിലയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിവി പോലീസ് പറഞ്ഞിരുന്നതുപോലെ തൂങ്ങിമരിച്ചതല്ലെന്നും കെട്ടിത്തൂക്കിയതാണെന്നും തെളിയിക്കുന്ന അത്യപൂര്‍വ ഫോട്ടോ. ഏറെക്കാലത്തെ ഒളിജീവിതത്തിനുശേഷം പോലീസ് അറസ്റ്റു ചെയ്ത് ജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന പഴയ നക്‌സല്‍ നേതാവ് അജിത. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നിലത്തിരിക്കുന്ന സി. അച്യുതമേനോന്‍. അനന്തമായ ക്വാറി മടകള്‍ക്കിടയിലെ വരമ്പുറോഡിലൂടെ പാറക്കല്ലുകള്‍ നിറച്ച ലോഡുമായി പോകുന്ന ലോറിയുടെ ആകാശക്കാഴ്ച. 1992 ഡിസംബര്‍ ആറിനു അയോധ്യയില്‍ ബാബറി മസ്ജിദിനു മുകളിലെ മിനാരം തകര്‍ക്കുന്ന കര്‍സേവകര്‍. കേരളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫറും ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പ്രസ് ഫോട്ടോഗ്രാഫറും അടക്കം പ്രഗല്‍ഭരായ അറുപതിലേറെ ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമൂല്യങ്ങളായ വാര്‍ത്താ ചിത്രങ്ങള്‍. മണ്‍മറഞ്ഞുപോയ ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുത്ത ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള പതിമ്മൂന്നാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഫോട്ടോ പ്രദര്‍ശനം 'ഫീല്‍ ദ മൊമെന്റ്' എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. നൗഷാദ് യൂനസ് അധ്യക്ഷത വഹിച്ചു. പി. മുസ്തഫ, ദത്തന്‍ പുനലൂര്‍, വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി. കെ രാമകൃഷ്ണന്‍, പ്രദീപ് ആശ്രാമം, ഡി. വേണഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ എസ്. സുധീശന്‍, നേതാക്കളായ ഡോ. നടുവട്ടം സത്യശീലന്‍, കെ. സുന്ദരരേശന്‍, ഹക്കിം നട്ടാശേരി, ഹരിദാസന്‍ പാലായില്‍, സണ്ണി ജോസഫ്, ഫ്രാങ്കോ ലൂയിസ്, എം ബലീന ,പി. ഒ തങ്കച്ചന്‍ ,എം.എ മജീദ്, ഡി. വേണുഗോപാല്‍, സി.പി. രാജശേഖരന്‍, കൊല്ലം മോഹന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സമ്മേളനം നാളെ (തിങ്കള്‍) വൈകുന്നേരം നാലിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎല്‍എമാരായ കെ.എന്‍. ബാലഗോപാല്‍, ബി.ബി. ഗോപകുമാര്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം 5.30 നു മാധ്യമ സെമിനാര്‍ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.

Latest News

യു.എ.ഇയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍
യു.എ.ഇയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍
August 10, 2026
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം സമാപിച്ചു; അഡ്വ. ഗഫൂര്‍ പി. ലില്ലീസ് പ്രസിഡന്റ്, ബാദുഷ കടലുണ്ടി ജനറല്‍ സെക്രട്ടറി
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം സമാപിച്ചു; അഡ്വ. ഗഫൂര്‍ പി. ലില്ലീസ് പ്രസിഡന്റ്, ബാദുഷ കടലുണ്ടി ജനറല്‍ സെക്രട്ടറി
August 10, 2026
മാസ്സായി മാസ് ജിദ്ദയുടെ 'രംഗ് തരംഗ്', ബസ്സാം നയിച്ച സംഗീത വിരുന്ന് ഹൃദയഹാരിയായി
മാസ്സായി മാസ് ജിദ്ദയുടെ 'രംഗ് തരംഗ്', ബസ്സാം നയിച്ച സംഗീത വിരുന്ന് ഹൃദയഹാരിയായി
August 10, 2026
 ജിദ്ദയിലെ ബീച്ചുകളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്; പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ചെങ്കടല്‍ തീരം
ജിദ്ദയിലെ ബീച്ചുകളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്; പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ചെങ്കടല്‍ തീരം
August 9, 2026
 യെമനിലെ മോഖ തുറമുഖത്ത് ഹൂതികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണം: 7 മരണം
യെമനിലെ മോഖ തുറമുഖത്ത് ഹൂതികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണം: 7 മരണം
August 9, 2026
സീനിയര്‍ ജേണലിസ്റ്റ്സ് ഫോട്ടോ പ്രദര്‍ശനം വൈറലായി; പെരുമണ്‍ ദുരന്തക്കാഴ്ച മുതല്‍ വിവസ്ത്രനായ പ്രധാനമന്ത്രിവരെ
സീനിയര്‍ ജേണലിസ്റ്റ്സ് ഫോട്ടോ പ്രദര്‍ശനം വൈറലായി; പെരുമണ്‍ ദുരന്തക്കാഴ്ച മുതല്‍ വിവസ്ത്രനായ പ്രധാനമന്ത്രിവരെ
August 9, 2026
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ്-കോട്ടക്കല്‍ മണ്ഡലം കെ എം സി സി
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ്-കോട്ടക്കല്‍ മണ്ഡലം കെ എം സി സി
August 9, 2026
ഉംറ നിര്‍വഹിക്കാനെത്തിയ ആലുവ സ്വദേശി മദീനയില്‍ നിര്യാതനായി
ഉംറ നിര്‍വഹിക്കാനെത്തിയ ആലുവ സ്വദേശി മദീനയില്‍ നിര്യാതനായി
August 9, 2026
നീറ്റ് സമരക്കാര്‍ക്കെതിരായ വിവാദ പരാമര്‍ശം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
നീറ്റ് സമരക്കാര്‍ക്കെതിരായ വിവാദ പരാമര്‍ശം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്
August 9, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; യു.എസ് ഉപാധികള്‍ അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന് മുന്നറിയിപ്പ്
ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; യു.എസ് ഉപാധികള്‍ അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന് മുന്നറിയിപ്പ്
August 9, 2026