തിരുവനന്തപുരം: ജന്തര്‍മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ വെടിവെച്ചുകൊല്ലണമെന്ന് വീഡിയോ ഇറക്കിയ കേസില്‍ ആര്‍.എസ്.എസ്. നേതാവ് ടി.ജി. മോഹന്‍ദാസിന് ജാമ്യം. അഡീഷണല്‍ ജീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തുടര്‍ച്ചയായ അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണമെന്നും അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു.
ഒരുവിധത്തിലും ജാമ്യം അനുവദിക്കരുതെന്നും പ്രതി പുറത്തേക്ക് പോയാല്‍ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അന്വേഷണവുമായി ടി.ജി. മോഹന്‍ദാസ് സഹകരിക്കുന്നുണ്ടെന്ന് പ്രതിക്ക് വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചു. നോട്ടീസ് പോലും നല്‍കാതെയാണ് ടി.ജി. മോഹന്‍ദാസിനെ കസ്റ്റഡിയില്‍ എടുത്തതെന്നും ഇത് നിയപരമല്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.
Related News