പരവൂർ (കൊല്ലം): പരവൂരിന് സമീപം പുത്തൻകുളത്ത് വീടിന് തീപിടിച്ചതിനെ തുടർന്ന് അമ്മയും മകനും മരിച്ചു. തങ്കമ്മ (96), ശിവദാസൻ (70) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളിൽനിന്ന് തീയും പുകയും പടരുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി പോലീസിന്റെയും അഗ്നിശമന സേനയുടെയും സഹകരണത്തോടെ തീ പൂർണ്ണമായും കെടുത്തിയെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല.
കുറച്ചകലെ താമസിക്കുന്ന ശിവദാസൻ ഇന്ന് രാവിലെയാണ് അമ്മയുടെ വീട്ടിൽ എത്തിയത്. തങ്കമ്മയും മകളും ചെറുമകളുമാണ് തീപിടിച്ച വീട്ടിൽ താമസിച്ചിരുന്നത്. അമ്മയുടെ പെൻഷൻ പണത്തെച്ചൊല്ലി വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ദാരുണമായ സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു.
— ഇക്ബാൽ പള്ളിമുക്ക്
Related News