l o a d i n g

വേള്‍ഡ്

മിഷിഗണിൽ അബ്ദുൽ എൽ-സയ്ദിന്റെ അട്ടിമറി വിജയം: അമേരിക്കൻ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ്

യു. എ. നസീർ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2026

​

​ ന്യൂയോർക്ക്: ​കടുത്ത മത്സരത്തിനൊടുവിൽ യു.എസ്. സെനറ്റിലേക്ക് നടന്ന മിഷിഗൺ ഡെമോക്രാറ്റിക് പ്രൈമറി തിരഞ്ഞെടുപ്പിൽ അബ്ദുൽ എൽ-സയ്ദ് നേടിയ വിജയം അമേരിക്കയിലെ തീവ്ര വലതുപക്ഷ-സയണിസ്റ്റ് വിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
​മുൻ പൊതുജനാരോഗ്യ ഉദ്യോഗസ്ഥനായ അബ്ദുൽ എൽ-സയ്ദ്, മിഷിഗണിലെ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിൽ യു.എസ്. പ്രതിനിധിയായ ഹാലി സ്റ്റീവൻസിനെ പരാജയപ്പെടുത്തി. ഏറെ ശ്രദ്ധേയമായ ഈ വിജയം, ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ ശക്തമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

സ്റ്റീവൻസിനെ പിന്തുണയ്ക്കാനായി പുറത്തുനിന്നുള്ള സംഘടനകളും ധനസഹായ ഗ്രൂപ്പുകളും ഏകദേശം 65 മില്യൺ ഡോളറോളം പ്രചാരണത്തിന് ചെലവഴിച്ച സാഹചര്യത്തിലാണ് എൽ-സയ്ദ് ഈ ചരിത്രവിജയം കൊയ്തത്.
​ഇസ്രായേലിലേക്കുള്ള സൈനിക സഹായം അവസാനിപ്പിക്കുക, അമേരിക്കൻ രാഷ്ട്രീയത്തിൽ കോർപ്പറേറ്റ് പണത്തിന്റെ സ്വാധീനം കുറയ്ക്കുക, ക്യാമ്പയിൻ ഫിനാൻസ് പരിഷ്കരിക്കുക, സാധാരണക്കാരായ നികുതിദായകരുടെയും തൊഴിലാളി കുടുംബങ്ങളുടെയും ജീവിതച്ചെലവ് കുറയ്ക്കുക തുടങ്ങിയ കാതലായ വിഷയങ്ങളാണ് എൽ-സയ്ദ് തന്റെ പ്രചാരണത്തിൽ മുന്നോട്ടുവച്ചത്. അമേരിക്കയുടെ വിദേശനയം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​സെനറ്റർ ബെർണി സാൻഡേഴ്സിന്റെയും പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസിന്റെയും ശക്തമായ പിന്തുണ എൽ-സയ്ദിനുണ്ടായിരുന്നു. മറുവശത്ത്, സ്റ്റീവൻസിന് ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖരുടെയും വൻകിട വ്യവസായ ഗ്രൂപ്പുകളുടെയും വൻതോതിലുള്ള സാമ്പത്തിക പിന്തുണ ലഭിച്ചു. എന്നിരുന്നാലും, ഈ ശക്തമായ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്താണ് എൽ-സയ്ദ് വിജയം നേടിയത്.

​നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ എൽ-സയ്ദ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സിനെ നേരിടും. യു.എസ്. സെനറ്റിന്റെ നിയന്ത്രണം ഏത് പാർട്ടിക്കായിരിക്കും എന്ന് നിർണയിക്കുന്നതിൽ ഈ മത്സരം നിർണായക സ്വാധീനം ചെലുത്തും. മിഷിഗൺ പോലുള്ള നിർണായക 'സ്വിങ് സ്റ്റേറ്റിൽ' ഒരു പുരോഗമന സ്ഥാനാർത്ഥിക്ക് വിജയിക്കാനാകുമോ എന്നതിന്റെ വലിയൊരു പരീക്ഷണം കൂടിയായിരിക്കും ഇത്.

​ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ, മിഷിഗണിൽ അബ്ദുൽ എൽ-സയ്ദ് നേടിയ വിജയം അമേരിക്കൻ പുരോഗമന രാഷ്ട്രീയത്തിലെ മറ്റൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. ഇരുവരുടെയും രാഷ്ട്രീയ പശ്ചാത്തലങ്ങൾ വ്യത്യസ്തമാണെങ്കിലും, സാധാരണക്കാരുടെ ജീവിതച്ചെലവ്, സാർവത്രിക ആരോഗ്യപരിരക്ഷ, രാഷ്ട്രീയത്തിലെ കോർപ്പറേറ്റ് പണസ്വാധീനം, വിദേശനയം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയുള്ള ഭരണ-രാഷ്ട്രീയ സമീപനമാണ് ഇരുവരെയും ശ്രദ്ധേയരാക്കുന്നത്. മേയർ മംദാനി മാതൃകാപരമായ ഭരണമാണ് നിലവിൽ കാഴ്ചവെക്കുന്നത്.

​എൽ-സയ്ദിന്റെ വിജയത്തോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ മുസ്ലിം സമൂഹത്തിന്റെ പ്രാതിനിധ്യവും വീണ്ടും ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്. നവംബറിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്ലിം യു.എസ്. സെനറ്ററായി അദ്ദേഹം മാറും.

​ആരാണ് അബ്ദുൽ എൽ-സയ്ദ്?
​1984 ഒക്ടോബർ 31-ന് മിഷിഗണിലെ ഡെട്രോയിറ്റിൽ ഈജിപ്ഷ്യൻ കുടിയേറ്റ ദമ്പതികളുടെ മകനായാണ് അബ്ദുൽ എൽ-സയ്ദ് ജനിച്ചത്. തെക്കുകിഴക്കൻ മിഷിഗണിൽ വളർന്ന അദ്ദേഹത്തിന്റെ ബാല്യകാലത്തെ പ്രധാന ഭാഷ അറബിക് ആയിരുന്നു.
​2007-ൽ യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിൽ നിന്ന് ബയോളജിയിലും പൊളിറ്റിക്കൽ സയൻസിലും ബിരുദങ്ങൾ നേടി. തുടർന്ന് ബിൽ ക്ലിന്റൺ, ബോബി ജിൻഡാൽ തുടങ്ങിയ പ്രമുഖർക്ക് ലഭിച്ചിട്ടുള്ള പ്രശസ്തമായ റോഡ്സ് സ്കോളർഷിപ്പ് (Rhodes Scholarship) നേടി ഓക്സ്ഫോർഡ് സർവകലാശാലയിലെ ഓറിയൽ കോളേജിൽ (Oriel College) പഠനം നടത്തി. അവിടെ നിന്ന് പൊതുജനാരോഗ്യത്തിൽ (Public Health) പി.എച്ച്.ഡി. നേടി. പിന്നീട് കൊളംബിയ സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും (M.D.) കരസ്ഥമാക്കിയ ശേഷം അതേ സർവകലാശാലയിൽ എപ്പിഡെമിയോളജി അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

​2015-ൽ, വെറും 30-ാം വയസ്സിൽ, ഡെട്രോയിറ്റ് നഗരത്തിലെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, ഹെൽത്ത് ഓഫീസർ എന്നീ ചുമതലകൾ ഏറ്റെടുത്തു. നഗരത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കും 2012-ലെ പാപ്പരത്ത പ്രഖ്യാപനത്തിനും (Bankruptcy) ശേഷം അവിടുത്തെ പൊതുജന ആരോഗ്യസംവിധാനത്തെ പുനഃസംഘടിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. 2017 വരെ ഈ സ്ഥാനത്ത് തുടർന്നു.
​2018-ൽ മിഷിഗൺ ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരിച്ചുകൊണ്ടാണ് അദ്ദേഹം സംസ്ഥാനതല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. അന്ന് ഗ്രെച്ചൻ വിറ്റ്മറിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. 2023 മാർച്ചിൽ വെയ്ൻ കൗണ്ടി ഹെൽത്ത്, ഹ്യൂമൻ & വെറ്ററൻസ് സർവീസസ് ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം 2025 വരെ ആ സ്ഥാനത്ത് തുടരുകയും, ആരോഗ്യപരമായ അസമത്വങ്ങൾ കുറയ്ക്കുന്നതിനും സമൂഹാധിഷ്ഠിത ആരോഗ്യ സംരക്ഷണത്തിനും മുൻഗണന നൽകുകയും ചെയ്തു.

​പൊതുജനാരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾക്കു പുറമേ, ആരോഗ്യ-രാഷ്ട്രീയ വിഷയങ്ങളിലെ പ്രഭാഷകനും സാഹിത്യകാരനും പോഡ്കാസ്റ്റ് അവതാരകനുമായി ദേശീയതലത്തിലും അദ്ദേഹം പ്രശദ്ധി നേടി.
​2026-ലെ തിരഞ്ഞെടുപ്പും രാഷ്ട്രീയ പ്രാധാന്യവും
​2026-ലെ മിഷിഗൺ ഡെമോക്രാറ്റിക് സെനറ്റ് പ്രൈമറിയിലെ എൽ-സയ്ദിന്റെ വിജയം ഒരു സാധാരണ സ്ഥാനാർത്ഥിയുടെ വിജയമായി മാത്രം കാണാനാവില്ല. ഡെമോക്രാറ്റിക് പാർട്ടിയിലെ പരമ്പരാഗത നേതൃത്വത്തെയും വൻ സാമ്പത്തിക ശക്തികളെയും നേരിട്ടുകൊണ്ടാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

ഒന്നിച്ചുനിന്നതുപോലെ, മിഷിഗണിൽ എൽ-സയ്ദിനെ പരാജയപ്പെടുത്താനും ശക്തമായ സാമ്പത്തിക-രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ ഇസ്രായേൽ-ഫലസ്തീൻ നിലപാടുകൾ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്ക് വഴിവെച്ചേക്കാം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ ശക്തികളും പ്രോ-ഇസ്രായേൽ ലോബികളും എൽ-സയ്ദിനെതിരായ പ്രചാരണം ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​അതേസമയം, എൽ-സയ്ദിന്റെ രാഷ്ട്രീയ വളർച്ച മിഷിഗണിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഭാവിയിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരെ മത്സരിക്കാൻ ശേഷിയുള്ള ഒരു ദേശീയ നേതാവായി ഉയർന്നുവരാനുള്ള സാധ്യതയും ഈ വിജയം അദ്ദേഹത്തിന് മുന്നിൽ തുറന്നിടുന്നു.
​അമേരിക്കൻ രാഷ്ട്രീയത്തിൽ ഇസ്രായേൽ അനുകൂല ലോബികളുടെ സ്വാധീനം കുറഞ്ഞുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് സമീപകാലത്ത് വലിയ പ്രാധാന്യമാണ് ലഭിച്ചുവരുന്നത്.

ഗാസയിലെ യുദ്ധവും അമേരിക്കയുടെ ഇസ്രായേൽ നയവും സംബന്ധിച്ച് ഡെമോക്രാറ്റിക് പാർട്ടിയിൽ തന്നെ വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിട്ടുണ്ട്. അതിനോടൊപ്പം, ലോകമെമ്പാടും ഫാസിസത്തിനും വംശീയതയ്ക്കും അധിനിവേശങ്ങൾക്കും എതിരായ ആശയങ്ങൾക്ക് പുതിയ തലമുറയ്ക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുമുണ്ട്.

​ഇതിന്റെ പ്രതിഫലനങ്ങൾ ഇന്ത്യയിലുമുണ്ട്. യുവാക്കളുടെയും മതേതര ശക്തികളുടെയും കൂട്ടായ്മകൾ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പുതിയ രാഷ്ട്രീയ സാധ്യതകൾ തുറക്കുന്നത് ശ്രദ്ധേയമാണ്. മംദാനിയുടെയും എൽ-സയ്ദിന്റെയും മുന്നേറ്റങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിലാണെങ്കിലും, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് ഒരു പുതിയ രാഷ്ട്രീയ ഭാഷ രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇവയെ കാണേണ്ടത്.
​അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജനാധിപത്യവും സമാധാനവും സാമൂഹിക നീതിയും കൂടുതൽ ശക്തിപ്പെടുന്ന ഒരു ഭാവി ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026