l o a d i n g

ഗൾഫ്

തെക്കന്‍ ഗാസയില്‍ 'മക്ക സ്‌കൂളില്‍' പ്രവേശനം ആരംഭിച്ചു; സൗദി അറേബ്യയുടെ പിന്തുണയോടെ പുതിയ പദ്ധതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 11, 2026


ഗാസ: യുദ്ധക്കെടുതികള്‍ക്കിടയിലും കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ പിന്തുണയോടെ തെക്കന്‍ ഗാസയില്‍ ആരംഭിച്ച 'മക്ക സ്‌കൂളിലേക്ക്' വിദ്യാര്‍ത്ഥികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജന്‍സി കെ.എസ് റിലീഫ് നല്‍കുന്ന സഹായത്തോടെയാണ് ഫലസ്തീന്‍ കുട്ടികള്‍ക്കായി സുരക്ഷിത പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗാസയിലെ നടപ്പാക്കല്‍ പങ്കാളിയായ സൗദി സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിലെ വിദഗ്ധ സംഘം അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

32 അധ്യാപകരുമായി പ്രാഥമികമായി 1,000 പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള സൗകര്യത്തോടെയാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാവിയില്‍ ഇത് 4,000 വിദ്യാര്‍ത്ഥികള്‍ക്കായി വിപുലീകരിക്കാനാണ് പദ്ധതി. യുദ്ധമൂലം പൂര്‍ണ്ണമായി തകര്‍ന്ന ഗാസയിലെ വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിനായുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിതെന്ന് ഈസ്റ്റേണ്‍ ഖാന്‍ യൂനിസിലെ വിദ്യാഭ്യാസ ഡയറക്ടര്‍ ഇബ്രാഹിം റമദാന്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലക്ക് പുറമെ ഗാസയില്‍ ഭക്ഷണവും മറ്റ് അടിയന്തര മാനുഷിക സഹായങ്ങളും കെ.എസ്. റിലീഫ് നല്‍കുന്നുണ്ട്. ഇവരുടെ സെന്‍ട്രല്‍ കിച്ചണ്‍ വഴി അടുത്തിടെ മധ്യ, തെക്കന്‍ ഗാസയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് 25,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിരുന്നു. പാര്‍പ്പിടം, മെഡിക്കല്‍ സാമഗ്രികള്‍, അവശ്യ സേവനങ്ങള്‍ക്കുള്ള സഹായം എന്നിവ ഉള്‍പ്പെടുന്ന സൗദി അറേബ്യയുടെ വിശാലമായ മാനുഷിക സഹായ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ നടപടികള്‍.

Photo

Latest News

മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തി; പരസ്യ  പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ ധാരണ
മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിക്കാഴ്ച നടത്തി; പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാന്‍ ധാരണ
November 13, 2026
സൗദിയിലേക്കുള്ള സര്‍വീസുകള്‍  30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
സൗദിയിലേക്കുള്ള സര്‍വീസുകള്‍ 30 വരെ നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍
November 13, 2026
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി  രണ്ടു കിലോയോളം സ്വര്‍ണം തട്ടി
ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി രണ്ടു കിലോയോളം സ്വര്‍ണം തട്ടി
November 13, 2026
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
ഗള്‍ഫ് രാജ്യങ്ങള്‍ അഭ്യര്‍ഥിച്ചു, ഇറാനെതിരെ ആക്രമണമില്ല -ട്രംപ്
November 13, 2026
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
നാടകീയ നീക്കവുമായി ഉഷ, അഞ്ജുവുമായി വീണ്ടും മത്സരം
November 13, 2026
യാന്‍ബു തുറമുഖം  ലക്ഷ്യമിട്ട് ഹൂതി ആക്രമണം
യാന്‍ബു തുറമുഖം ലക്ഷ്യമിട്ട് ഹൂതി ആക്രമണം
November 13, 2026
 ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ഇന്ത്യന്‍ അംബാസഡറുമായി പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി; പി.എല്‍.സി. വാര്‍ത്താപത്രിക 'ദി ബ്രിഡ്ജ്' പ്രകാശനം ചെയ്തു
November 12, 2026
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
സൗദിയില്‍ പുതിയ വിസ്മയങ്ങളുമായി 'അല്‍-അഹ്‌സ പാം വില്ലേജ്'; ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍
November 12, 2026
 ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
ഇറാം ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദിന് പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരം മുഖ്യമന്ത്രി വി.ഡി. സതീശന്‍ സമ്മാനിച്ചു
November 12, 2026
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഇന്‍സ്റ്റാഗ്രാമില്‍ 680 ദശലക്ഷം ഫോളോവേഴ്‌സ്; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
November 12, 2026