l o a d i n g

കായികം

വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: 'ഇത് എന്റെ അവസാന വര്‍ഷമായേക്കാം'

Thumbnail

റിയാദ്: ഫുട്‌ബോള്‍ കരിയറിന് വിരാമമിടാന്‍ ഒരുങ്ങി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ഫുട്‌ബോള്‍ കരിയറിലെ അവസാന വര്‍ഷത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് 41 കാരനായ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

അല്‍-നസ്‌റുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ 2027 ജൂണ്‍ വരെയാണെങ്കിലും, വിരമിക്കലിനെക്കുറിച്ച് താരം കൃത്യമായ സമയം ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. ഇതിനിടയിലാണ് ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ടുള്ള ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.

ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ദേശീയ ടീമിനായി ഭാവിയില്‍ വീണ്ടും കളത്തിലിറങ്ങുന്നതിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും (233 ക്യാപ്പുകള്‍) ഏറ്റവുമധികം ഗോളുകള്‍ നേടിയതും (146 ഗോളുകള്‍) റൊണാള്‍ഡോയാണ്. കൂടാതെ, അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്കൊപ്പം ആറ് ലോകകപ്പുകളില്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന അപൂര്‍വ്വ നേട്ടവും 2026-ല്‍ താരം സ്വന്തമാക്കിയിരുന്നു. 2026 ലോകകപ്പില്‍ മൂന്ന് ഗോളുകള്‍ നേടിയെങ്കിലും, ചില ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് താരം പാത്രമായിരുന്നു.

'എന്റെ ഭാവി ഞാന്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്,' വോഗിന് നല്‍കിയ അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞു. 'എന്നെ തിരക്കില്‍ നിര്‍ത്താന്‍ നിരവധി കാര്യങ്ങളുണ്ട്, അതിനാല്‍ ഒരെണ്ണം മാത്രം ചൂണ്ടിക്കാണിക്കുക പ്രയാസമാണ്.'

'ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്ന് വിടപറയുമ്പോള്‍ അത് വലിയൊരു ശൂന്യത സൃഷ്ടിച്ചേക്കാം. അതുകൊണ്ട് തന്നെ സമയം വിവിധ കാര്യങ്ങളിലൂടെ നമ്മള്‍ നിറയ്‌ക്കേണ്ടതുണ്ട്. കൂടുതല്‍ യാത്ര ചെയ്യുക, തനിക്ക് ഏറെ ഇഷ്ടമുള്ള പാഡല്‍ കളി ആസ്വദിക്കുക, താന്‍ കഷ്ടപ്പെട്ട് നേടിയ സമ്പാദ്യം ആസ്വദിക്കുക തുടങ്ങിയവയിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹം. 25 വര്‍ഷത്തെ കഠിനാധ്വാനവും വലിയൊരു ത്യാഗവുമാണ് ഇതിന് പിന്നിലുള്ളത്,' താരം കൂട്ടിച്ചേര്‍ത്തു.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള റൊണാള്‍ഡോ, സ്‌പോര്‍ട്ടിങ് സി.പിയിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ പ്രമുഖ ക്ലബ്ബുകള്‍ക്കായും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

Latest News

ബുറൈദ അന്താരാഷ്ട്ര ഈത്തപ്പഴ മേള: ആദ്യ 15 ദിവസത്തില്‍ 9.8 കോടി റിയാലിന്റെ വില്‍പ്പന
ബുറൈദ അന്താരാഷ്ട്ര ഈത്തപ്പഴ മേള: ആദ്യ 15 ദിവസത്തില്‍ 9.8 കോടി റിയാലിന്റെ വില്‍പ്പന
August 17, 2026
സൗദിയില്‍ അധ്യാപകര്‍ സ്‌കൂളുകളിലേക്ക് തിരികെയെത്തി; പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നു
സൗദിയില്‍ അധ്യാപകര്‍ സ്‌കൂളുകളിലേക്ക് തിരികെയെത്തി; പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമാകുന്നു
August 17, 2026
ജിസാനിലും അസീറിലും വേനല്‍മഴ കടുക്കും, മറ്റിടങ്ങളില്‍ കടുത്ത ചൂട്
ജിസാനിലും അസീറിലും വേനല്‍മഴ കടുക്കും, മറ്റിടങ്ങളില്‍ കടുത്ത ചൂട്
August 17, 2026
പ്രോജക്ട് മാനേജ്മെന്റ് തസ്തികകളില്‍ സ്വദേശിവല്‍ക്കരണം 70 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ച് സൗദി അറേബ്യ
പ്രോജക്ട് മാനേജ്മെന്റ് തസ്തികകളില്‍ സ്വദേശിവല്‍ക്കരണം 70 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ച് സൗദി അറേബ്യ
August 17, 2026
 തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന്  മുഖ്യമന്ത്രി
തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മുഖ്യമന്ത്രി
August 17, 2026
വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: 'ഇത് എന്റെ അവസാന വര്‍ഷമായേക്കാം'
വിരമിക്കലിനെക്കുറിച്ച് സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ: 'ഇത് എന്റെ അവസാന വര്‍ഷമായേക്കാം'
August 17, 2026
'തന്ത്രപരമായ അദ്ഭുതങ്ങള്‍' ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ റവലൂഷണറി ഗാര്‍ഡ്; അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികമെന്ന പ്രഖ്യാപനവും
'തന്ത്രപരമായ അദ്ഭുതങ്ങള്‍' ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ റവലൂഷണറി ഗാര്‍ഡ്; അമേരിക്കന്‍ സൈനികരെ പിടികൂടുകയോ വധിക്കുകയോ ചെയ്താല്‍ 30,000 ഡോളര്‍ പാരിതോഷികമെന്ന പ്രഖ്യാപനവും
August 17, 2026
ബിഹാര്‍  ലഖിസരായി അശോക്ധാം ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ബിഹാര്‍ ലഖിസരായി അശോക്ധാം ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
August 17, 2026
കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ ആദരിച്ചു; ഇതാദ്യമായി വനിതാ മത്സരാര്‍ത്ഥികള്‍ക്ക് അവസരം;  133 രാജ്യങ്ങളില്‍ നിന്ന് 334 മത്സരാര്‍ത്ഥികള്‍
കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര വിജയികളെ ആദരിച്ചു; ഇതാദ്യമായി വനിതാ മത്സരാര്‍ത്ഥികള്‍ക്ക് അവസരം; 133 രാജ്യങ്ങളില്‍ നിന്ന് 334 മത്സരാര്‍ത്ഥികള്‍
August 17, 2026
 ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
August 16, 2026