ജിദ്ദ: കാസര്‍കോട് ജില്ലയിലെ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രയോജനപ്പെടുന്ന നോര്‍ക്ക അംഗത്വം, നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയെക്കുറിച്ച് ജിദ്ദയില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. നോര്‍ക്ക അംഗത്വത്തിന്റെ പ്രാധാന്യം, ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍, അംഗത്വം നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് സെമിനാറില്‍ വിശദീകരിച്ചു. നിരവധി പ്രവാസികളും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
ഒഐസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് നിതേഷ് ബാലന്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് പൈവളികെ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടി സംഘടിപ്പിക്കുന്നതിന് സഹകരിച്ച ഗഫൂര്‍ പെര്‍ള, അഷ്‌റഫ് ഉദ്യാവര, അബ്ദുല്‍ ലത്തീഫ് മഞ്ചേശ്വരം, ഷരീഫ് ഉദ്യാവര, സമീര്‍, ഷബീര്‍, നിയാസ്, അബൂബക്കര്‍ ഉപ്പള, ആരിഫ്, റിയാസ് മഞ്ചേശ്വരം, ഫാറൂഖ് മഞ്ചേശ്വരം, ഒഐസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി ഖാദര്‍ പെര്‍ള എന്നിവര്‍ക്ക് ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.
കൂടുതല്‍ പ്രവാസികളെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തി രണ്ടാം ഘട്ട ബോധവല്‍ക്കരണ പരിപാടി വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.
Related News