l o a d i n g

ഗൾഫ്

നിര്‍മ്മിത ബുദ്ധിയില്‍ കൈകോര്‍ത്ത് സൗദിയും ഫ്രാന്‍സും; ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നു

Thumbnail

സൗദി വാര്‍ത്താവിനിമയ വിവരസാങ്കേതികവിദ്യ മന്ത്രി അബ്ദുല്ല അല്‍ സ്വവാഹയും സൗദി പ്രതിനിധി സംഘവും ഫ്രാന്‍സിലെ റോബോട്ടിക്‌സ് ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കുന്നു.

Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 24, 2026

പാരീസ്: ഫ്രാന്‍സുമായി സഹകരിച്ച് നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മേഖല വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ നീക്കങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍, അത്യാധുനിക ഗവേഷണം, റോബോട്ടിക്‌സ്, ഡാറ്റാ ഗവേണന്‍സ് തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യങ്ങളും പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നത്.

ജനറേറ്റീവ് എ.ഐ മേഖല ആഗോള സോഫ്റ്റ്വെയര്‍ വിപണിയെ 2030-ഓടെ ഗണ്യമായി ഉയര്‍ത്തുമെന്നും, ഇത് ഇരുരാജ്യങ്ങള്‍ക്കും വലിയ അവസരമാണ് തുറന്നുനല്‍കുന്നതെന്നും സൗദി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുല്ല അല്‍ സ്വവാഹ നേരത്തെ വ്യക്തമാക്കിയിരുന്നു.

2024 ഡിസംബറില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സൗദി സന്ദര്‍ശിച്ചവേളയില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എ.ഐ, ക്വാണ്ടം സാങ്കേതികവിദ്യ, ബഹിരാകാശം, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ മേഖലകളിലെ സഹകരണമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. തുടര്‍ന്ന് സൗദി റിസര്‍ച്ച് ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ അതോറിറ്റിയും യൂറോപ്യന്‍ ഓര്‍ഗനൈസേഷനുകളും ചേര്‍ന്ന് ഊര്‍ജ്ജം, ബയോടെക്‌നോളജി തുടങ്ങിയ രംഗങ്ങളില്‍ സംയുക്ത ഗവേഷണ പദ്ധതികള്‍ ആരംഭിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള കരാറില്‍ സൗദി, ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള കരാറില്‍ സൗദി, ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ചു.

ഫ്രഞ്ച് എ.ഐ കമ്പനിയായ 'മിസ്ട്രല്‍ എ.ഐ' മേധാവി ആര്‍തര്‍ മെന്‍ഷ്, ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ ഡിജിറ്റല്‍ സയന്‍സ് (Inria) സി.ഇ.ഒ ബ്രൂണോ സ്‌പോര്‍ട്ടിസ്സെ, ഫ്രഞ്ച് ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി (CNIL) പ്രസിഡന്റ് മേരി-ലോറെ ഡെനിസ് എന്നിവരുമായി മന്ത്രി അബ്ദുല്ല അല്‍ സ്വവാഹ ചര്‍ച്ചകള്‍ നടത്തി. ഓപ്പണ്‍ സോഴ്‌സ് ലാംഗ്വേജ് മോഡലുകള്‍, റോബോട്ടിക്‌സ്, എ.ഐ ഗവേണന്‍സ് എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

വിഷന്‍ 2030-ന്റെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് വലിയ കുതിപ്പാണ് സൗദി അറേബ്യ നടത്തുന്നത്. സൗദിയുടെ ഡിജിറ്റല്‍ സാമ്പത്തിക രംഗം വന്‍ വളര്‍ച്ച കൈവരിച്ചതായും ഡാറ്റാ സെന്ററുകളുടെ ശേഷി 440 മെഗാവാട്ടിലധികമായി ഉയര്‍ന്നതായും മന്ത്രി അബ്ദുല്ല അല്‍ സ്വവാഹ വ്യക്തമാക്കി. മധ്യപൂര്‍വദേശത്തെയും വടക്കന്‍ ആഫ്രിക്കയിലെയും ഡിജിറ്റല്‍ സാമ്പത്തിക വളര്‍ച്ചയുടെ വലിയൊരു പങ്കും ഇപ്പോള്‍ സൗദിയുടെ സംഭാവനയാണ്.

Latest News

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026