ജിദ്ദ: ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ വള്ളിക്കുന്ന് മണ്ഡലം സ്വദേശിയും താനൂര്‍ മണ്ഡലം എം.എല്‍.എയുമായ പി.കെ. നവാസിനെ സന്ദര്‍ശിച്ച് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. പ്രവാസി വിഷയങ്ങള്‍, അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ്, പ്രവാസി പെന്‍ഷന്‍ വിതരണത്തിലെ കാലതാമസം ഒഴിവാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തിന് നിവേദനം നല്‍കി.
ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ജലാല്‍ തേഞ്ഞിപ്പാലം, മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ജൈസല്‍ കുന്നേക്കാടന്‍, ജനറല്‍ സെക്രട്ടറി ഷമീം അലി കൊടക്കാട്, ജില്ലാ ഭാരവാഹി മജീദ് കള്ളിയില്‍, ഗഫൂര്‍ അല്‍ ഹാസ്മി, ജംഷീര്‍ കെ.വി. മൂന്നിയൂര്‍, സാജിദ് മൂന്നിയൂര്‍, മന്‍സൂര്‍ തേഞ്ഞിപ്പാലം, സമദ് മണമ്മല്‍, സലാഹുദ്ദീന്‍ ബാലേരി, റഷീദ് പാറക്കടവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Related News