ദമ്മാം: ദമ്മാമിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയന്‍സ്@ദമ്മാം ഓണാഘോഷത്തിന്റെ ഭാഗമായി അംഗങ്ങളുടെ സംഗമവും ഓണസദ്യയും സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 4 വെള്ളിയാഴ്ചയാണ് പരിപാടി നടക്കുന്നത്.
ഓണാഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം രക്ഷാധികാരി അബ്ദുല്‍ ഹമീദ് സി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊണ്ടോട്ടി സ്വാഗതവും സിദ്ദീഖ് ആനപ്ര നന്ദിയും പറഞ്ഞു.
യോഗത്തില്‍ കൂട്ടായ്മയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ അവലോകനം നടന്നു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷമീര്‍ വി.പി., ഹുസൈന്‍ ബാപ്പു പഴേരി, മൊയ്തീന്‍ കുട്ടി ഖോബാര്‍, അബ്ദുല്‍ ശക്കൂര്‍, ജുസൈര്‍ കാന്തക്കാട്, അബ്ദുറഹീം, സുഹൈല്‍, നിയാസ് ബിനു, മുസ്തഫ പള്ളിക്കല്‍ ബസാര്‍ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു.
ഓണാഘോഷ പരിപാടി വിജയിപ്പിക്കുന്നതിനായി സൈനു വലിയപറമ്പിനെ കണ്‍വീനറായും, ശിഹാബ് കൊട്ടുക്കരയെ ജോയിന്റ് കണ്‍വീനറായും, റിയാസ് മരക്കാട്ടുതൊടികയെ ഫിനാന്‍സ് കണ്‍വീനറായും, അനീസ് കൊട്ടപ്പുറത്തെ ഫിനാന്‍സ് ജോയിന്റ് കണ്‍വീനറായും തെരഞ്ഞെടുത്തു.
പരിപാടിയുടെ വിജയത്തിനായി കൂട്ടായ്മയിലെ മുഴുവന്‍ അംഗങ്ങളുടെയും സഹകരണവും സജീവ പങ്കാളിത്തവും ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.
Related News