l o a d i n g

കേരള

പരിമിതികളെ തോല്‍പ്പിച്ച പുഞ്ചിരി; 4 ലോക റെക്കോര്‍ഡുകളുമായി അദ്വികയുടെ ഓണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2026

ഡൗണ്‍ സിന്‍ഡ്രോം എന്ന ശാരീരിക വെല്ലുവിളിയെ അതിജീവിച്ച്, ദേശീയഗാനം 1 മിനിറ്റ് 25 സെക്കന്‍ഡില്‍ കീബോര്‍ഡില്‍ തത്സമയം വായിച്ച് 4 ലോക റെക്കോര്‍ഡുകളും ഒരു ഇന്ത്യന്‍ റെക്കോര്‍ഡും കരസ്ഥമാക്കിയ 11 വയസ്സുകാരി അദ്വികയ്ക്ക് ഇത് സന്തോഷത്തിന്റെ ഓണക്കാലമാണ്.

അത്തം നാള്‍ മുതല്‍ തന്നെ വീട്ടില്‍ പൂക്കളമിട്ടാണ് അദ്വിക ഓണത്തെ വരവേറ്റത്. ഓണത്തിന്റെ ഐതിഹ്യങ്ങളെക്കുറിച്ചോ പ്രാധാന്യത്തെക്കുറിച്ചോ വ്യക്തമായ ധാരണയില്ലെങ്കിലും, മനസ്സുനിറയെ ആഘോഷത്തിന്റെ സന്തോഷത്തിലാണ് ഈ മിടുക്കി. പൂവട്ടിയുമായി പൂക്കള്‍ പറിക്കാന്‍ പോകുന്നതും പൂക്കളമിടുന്നതുമൊക്കെ അവള്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങളാണ്. ലഭിച്ച പുത്തന്‍ വസ്ത്രങ്ങളുടെ സന്തോഷം അവളുടെ കുസൃതിച്ചിരിയില്‍ കാണാം.

ചമ്രവട്ടം ജി.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അദ്വിക. സ്‌കൂളിലെ എല്ലാ ആഘോഷങ്ങളിലും കായിക മത്സരങ്ങളിലും അധ്യാപകരും കൂട്ടുകാരും അവളെ ചേര്‍ത്തുവെക്കുന്നു. പരിമിതികളുള്ള കുട്ടിയാണെന്ന് കരുതി ഒരിക്കലും അവളെ മാറ്റിനിര്‍ത്തിയിട്ടില്ല. സ്‌കൂളില്‍ നടന്ന വടംവലി മത്സരം കണ്ടതോടെ, വീട്ടിലെത്തി അനിയനെയും അച്ഛമ്മയെയും കൂട്ടി വടംവലി നടത്താനായിരുന്നു അവള്‍ക്ക് താല്പര്യം.

കീബോര്‍ഡ് വായനയ്ക്ക് പുറമേ നൃത്തം, നീന്തല്‍, പെയിന്റിംഗ് എന്നിവയിലും അദ്വിക പരിശീലനം നേടുന്നുണ്ട്. കരാട്ടയില്‍ യെല്ലോ ബെല്‍റ്റും ഈ മിടുക്കി നേടിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ചേച്ചി പാടി അഭിനയിച്ച മ്യൂസിക് ആല്‍ബത്തില്‍ അദ്വികയും വേഷമിട്ടിരുന്നു. തിരുവോണ നാളില്‍ രാവിലെ തന്നെ ഉണര്‍ന്ന് പട്ടുപാവാടയും ബ്ലൗസും ധരിച്ച്, കണ്ണെഴുതി പൊട്ടുതൊട്ട് അച്ഛനും അമ്മയ്ക്കും അനിയനുമൊപ്പം അമ്പലത്തില്‍ പോയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. അച്ഛനൊപ്പം തൃക്കാക്കരയപ്പനെ പൂജിക്കാനും അവളുണ്ടായിരുന്നു.

ചമ്രവട്ടം സ്വദേശിയായ സുജിത്ത് ശങ്കറിന്റെയും രേഖ പി.സി.യുടെയും മൂത്ത മകളാണ് അദ്വിക. അദ്വികയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്. തുപ്രങ്ങോട് പാണാട്ട് കുടുംബാംഗമാണ് അദ്വിക.

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പിന്റെ 2025-ലെ അവാര്‍ഡ് നേടിയ എടപ്പാള്‍ സ്വദേശി നിര്‍ഷാദ് നിനിയാണ് അദ്വികയ്ക്ക് മ്യൂസിക് തെറാപ്പിയും കീബോര്‍ഡും പരിശീലിപ്പിക്കുന്നത്. കലാമണ്ഡലം ഡോ. സൗമ്യ സുഭാഷ് നൃത്തവും സിന്ധു മാത്തൂര്‍ ചിത്രരചനയും അഞ്ജന ടീച്ചര്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷനും നല്‍കുന്നു. റഹ്‌മാന്‍ മാസ്റ്ററുടെ കീഴിലാണ് കരാട്ടെ പരിശീലനം.

Latest News

മോഡി ഭക്തര്‍ തമ്മിലടിക്കുന്നു, രാംദേവ്-കങ്കണ പോര് മൂര്‍ഛിക്കുന്നു
മോഡി ഭക്തര്‍ തമ്മിലടിക്കുന്നു, രാംദേവ്-കങ്കണ പോര് മൂര്‍ഛിക്കുന്നു
August 26, 2026
ബലാത്സംഗ വീരന്‍ റാം റഹീമിന്  17ാം തവണ പരോള്‍
ബലാത്സംഗ വീരന്‍ റാം റഹീമിന് 17ാം തവണ പരോള്‍
August 26, 2026
പരിമിതികളെ തോല്‍പ്പിച്ച പുഞ്ചിരി; 4 ലോക റെക്കോര്‍ഡുകളുമായി അദ്വികയുടെ ഓണം
പരിമിതികളെ തോല്‍പ്പിച്ച പുഞ്ചിരി; 4 ലോക റെക്കോര്‍ഡുകളുമായി അദ്വികയുടെ ഓണം
August 26, 2026
 ഹോര്‍മുസ് കടലിടുക്കില്‍ താത്കാലിക നാവിക പാതയ്ക്കും മൈന്‍ ക്ലിയറിംഗിനും ഇറാന്‍ - ഒമാന്‍ ധാരണ: ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്തതായി  ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ താത്കാലിക നാവിക പാതയ്ക്കും മൈന്‍ ക്ലിയറിംഗിനും ഇറാന്‍ - ഒമാന്‍ ധാരണ: ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്തതായി ട്രംപ്
August 25, 2026
'ഫാമിലി കോണ്‍ഫെറന്‍സ് 2.0' വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി
'ഫാമിലി കോണ്‍ഫെറന്‍സ് 2.0' വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി
August 25, 2026
അല്‍ അഹ്‌സ ഒഐസിസി ഹമീദ് പൊന്നാനി അനുസ്മരണം സംഘടിപ്പിച്ചു
അല്‍ അഹ്‌സ ഒഐസിസി ഹമീദ് പൊന്നാനി അനുസ്മരണം സംഘടിപ്പിച്ചു
August 25, 2026
പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി, ജിദ്ദയുടെ സാമ്പത്തിക സഹായം
പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി, ജിദ്ദയുടെ സാമ്പത്തിക സഹായം
August 25, 2026
 ജിദ്ദ നവോദയ സഖാവ് കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ നവോദയ സഖാവ് കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
August 25, 2026
ഉംറ പാക്കേജുകളില്‍ മക്കയിലെ ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളും ഉള്‍പ്പെടുത്താന്‍ ധാരണ; 70-ലധികം യാത്രാ ഏജന്‍സികള്‍ സന്ദര്‍ശനം നടത്തി
ഉംറ പാക്കേജുകളില്‍ മക്കയിലെ ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളും ഉള്‍പ്പെടുത്താന്‍ ധാരണ; 70-ലധികം യാത്രാ ഏജന്‍സികള്‍ സന്ദര്‍ശനം നടത്തി
August 25, 2026
നബിദിനം: സന്ദേശങ്ങള്‍ പങ്കുവെച്ച് യു.എ.ഇ ഭരണാധികാരികള്‍; ആഗസ്റ്റ് 28-ന് പൊതു അവധി
നബിദിനം: സന്ദേശങ്ങള്‍ പങ്കുവെച്ച് യു.എ.ഇ ഭരണാധികാരികള്‍; ആഗസ്റ്റ് 28-ന് പൊതു അവധി
August 25, 2026