ദുബായ്: രിസാല സ്റ്റഡി സര്‍ക്കിള്‍ 2027-28 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. 'be in be more' എന്ന പ്രമേയത്തില്‍ 44 രാജ്യങ്ങളിലാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പ്രഖ്യാപനം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു. പ്രവാസി വിദ്യാര്‍ഥികളും യുവാക്കളും സംഘടനയുടെ ഭാഗമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
'ദി കോള്‍' എന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പയിന്‍ പ്രഖ്യാപന സംഗമം കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ഫൈസല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, അബ്ദുറഹ്‌മാന്‍ സഖാഫി ചെമ്പ്രശ്ശേരി എന്നിവര്‍ സംസാരിച്ചു.
പഠനം, തൊഴില്‍, ആരോഗ്യം, സാംസ്‌കാരികം, കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍, ആത്മീയം, സ്‌കില്‍ ഡെവലപ്മെന്റ് തുടങ്ങി വിദ്യാര്‍ഥികളുടെയും, യുവാക്കളുടെയും സര്‍വ്വോന്മുഖ വികസനം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസി യുവജന കൂട്ടായ്മയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍. പ്രവാസത്തിലെ ഒറ്റപ്പെടലുകളില്‍ നിന്ന് ക്രിയാത്മകമായ ഒരു സംഘത്തിന്റെ ഭാഗമാവുക എന്നുള്ളത് യുവാക്കള്‍ക്കിടയില്‍ സംഘടനയ്ക്ക് വലിയ സ്വീകാര്യതയും താത്പര്യവും ജനിപ്പിക്കുന്നു എന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.
Related News