l o a d i n g

ഗൾഫ്

റിയാദില്‍ ഓണവിസ്മയം തീര്‍ത്ത് WMF 'ഓണാരവം 2K26'; ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ മുഖ്യാതിഥി

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 7, 2026

റിയാദ്: കേരളത്തിന്റെ തനത് കലാരൂപങ്ങളും ഓണസദ്യയും സംഗീതവിരുന്നും കോര്‍ത്തിണക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) റിയാദ് കൗണ്‍സില്‍ സംഘടിപ്പിച്ച 'ഓണാരവം 2K26' പ്രവാസി മലയാളികള്‍ക്ക് വര്‍ണാഭമായ ഓണവിരുന്നായി. റിയാദില്‍ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ ശേഷം വിപുല്‍ പങ്കെടുക്കുന്ന ആദ്യ ഓണാഘോഷ പരിപാടി എന്ന പ്രത്യേകതയും ചടങ്ങിനുണ്ടായിരുന്നു. ആയിരത്തിലധികം പ്രവാസികളുടെ പങ്കാളിത്തം ആഘോഷത്തിന് മാറ്റുകൂട്ടി.

താലപ്പൊലി, ചെണ്ടമേളം, കാവടി, പുലിക്കളി, തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുടെ അകമ്പടിയോടെ കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വരവേല്‍പ്പാണ് ഇന്ത്യന്‍ സ്ഥാനപതിക്ക് WMF റിയാദ് കൗണ്‍സില്‍ ഒരുക്കിയത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാകാരന്മാരുടെ പ്രകടനങ്ങളും പിന്നണി ഗായകന്‍ ശിഹാബ് ഷാനിന്റെ മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി. ആയിരത്തിലധികം ആളുകള്‍ക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ഉദ്ഘാടനം ചെയ്തു. റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ WMF ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആനി ലിബു, ഗ്ലോബല്‍ ബോര്‍ഡ് മെമ്പര്‍ ശിഹാബ് കൊട്ടുകാട്, പ്രോഗ്രാം ചെയര്‍മാന്‍ നൗഷാദ് ആലുവ, മിഡില്‍ ഈസ്റ്റ് റീജ്യന്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് നിസാര്‍ പള്ളിക്കശ്ശേരി, പ്രോഗ്രാമിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ ഡോ. ഇദരീസ് (അല്‍ ശിഫാ മെഡിക്കല്‍ സര്‍വീസ്), മുസ്തഫ (മാര്‍ക്ക് & സേവ്), ഫിനാന്‍സ് കണ്‍വീനര്‍ ഡൊമിനിക് സാവിയോ, ഷംനാസ് അയ്യൂബ്, അഞ്ജു സുബി, ഇന്ത്യന്‍ എംബസി സ്റ്റിയറിങ് കമ്മിറ്റി അംഗം സലിം മാഹി, പ്രോഗ്രാം കണ്‍വീനര്‍ സനീഷ്, ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ജെയിംസ്, ഗ്ലോബല്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ വല്ലി ജോസ്, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ അഞ്ജു അനിയന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. റിയാദ് കൗണ്‍സില്‍ സെക്രട്ടറി റിയാസ് വണ്ടൂര്‍ സ്വാഗതവും ട്രഷറര്‍ സനു മാവേലിക്കര നന്ദിയും രേഖപ്പെടുത്തി.

സജിന്‍ നിഷാന്‍, ഷഹദ എന്നിവരായിരുന്നു അവതാരകര്‍. കൗണ്‍സില്‍ അംഗം ജോസ് ആന്റണി തറയില്‍ മാവേലിയായി വേഷമിട്ടു. റിയാദ് കൗണ്‍സില്‍ വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരക്കളിയും ക്ലാസിക്കല്‍ ഫ്യൂഷന്‍ നൃത്തങ്ങളും സദസ്സിന്റെ ശ്രദ്ധ നേടി.

ഉമറലി അക്ബര്‍, രാഹുല്‍ രവീന്ദ്രന്‍, അന്‍സാര്‍ വര്‍ക്കല, ബിജു സ്‌കറിയ, ഷിജു ബഷീര്‍, റിസ്വാന്‍ പട്ടാമ്പി, ഷൈജു പച്ച, സജിം തലശ്ശേരി, അന്‍സാര്‍ കൊടുവള്ളി, ലുബൈബ്, നവാസ് ഒപ്പീസ്, അഷറഫ് അപ്പുക്കുട്ടന്‍, റിസ്വാന ഫൈസല്‍, സൗമ്യ തോമസ്, മിനുജ മുഹമ്മദ്, സബ്രിന്‍ ഷംനാസ്, അഞ്ജു ആനന്ദ്, സലീന ജെയിംസ്, ബാബു പട്ടാമ്പി, റിജോഷ് കടലുണ്ടി, ഹമാനി റഹ്‌മാന്‍, തങ്കച്ചന്‍, ഷൈനി സ്‌കറിയ, വരുണ്‍, ദിവ്യ ഭാസ്‌കര്‍, സജീന സലിം, ജീവ, സന്തോഷ് സി.കെ. തുടങ്ങിയ നിര്‍വാഹക സമിതി അംഗങ്ങളും റിയാദ് ടാക്കീസ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി. റിയാദിലെ പ്രവാസി മലയാളി സമൂഹത്തിന്റെ വന്‍ പങ്കാളിത്തം കൊണ്ട് 'ഓണാരവം 2K26' ശ്രദ്ധേയമായ പ്രവാസി ഓണാഘോഷങ്ങളിലൊന്നായി മാറി.

Latest News

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026