l o a d i n g

ഗൾഫ്

സാങ്കേതികവിദ്യ മുന്നേറിയാലും അധ്യാപകരുടെ പ്രസക്തി സമൂഹത്തില്‍ നിലനില്‍ക്കും: കെ.എം.സി.സി

Thumbnail
Publisher By     Staff Reporter
September 7, 2026

ദമ്മാം: കെ.എം.സി.സി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി എജ്യുക്കേഷണല്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും മഹത്തരമായ ജോലികളിലൊന്നാണ് അധ്യാപനം. കേവലം പുസ്തകങ്ങള്‍ പഠിപ്പിക്കുന്നതിനപ്പുറം വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും സ്വഭാവരൂപീകരണത്തിലും വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലുമെല്ലാം അധ്യാപകര്‍ നല്‍കുന്ന പങ്ക് നിസ്തുലമാണ്. സാങ്കേതികവിദ്യ എത്ര ദ്രുതഗതിയില്‍ മുന്നേറിയാലും അധ്യാപകരുടെ പ്രസക്തി സമൂഹത്തില്‍ എന്നും നിലനില്‍ക്കും.

ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോക്ടര്‍ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5-നാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. പ്രമുഖ അക്കാദമിഷ്യനും തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഡോ. രാധാകൃഷ്ണന്‍ 1952 മുതല്‍ 1962 വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും 1962 മുതല്‍ 1967 വരെ രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചു. 1949 മുതല്‍ 1952 വരെ സോവിയറ്റ് യൂണിയനിലേക്കുള്ള ഇന്ത്യയുടെ അംബാസഡറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ 1931 മുതല്‍ 1936 വരെ ആന്ധ്ര സര്‍വകലാശാലയുടെയും 1939 മുതല്‍ 1948 വരെ ബനാറസ് ഹിന്ദു സര്‍വകലാശാലയുടെയും വൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. താരതമ്യ മതപഠനത്തിലും തത്ത്വശാസ്ത്രത്തിലും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള പണ്ഡിതന്മാരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.

ബര്‍ക്ക ബ്രില്യന്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സല്‍മ ഷറഫുദ്ദീന്‍ അധ്യാപകദിന സന്ദേശം നല്‍കിയ ചടങ്ങ് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് ആക്ടിങ് ജനറല്‍ സെക്രട്ടറി ഒ.പി. ഹബീബ്, കെ.എം.സി.സി ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുജീബ് കൊളത്തൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം സ്വാഗതം പറഞ്ഞു. അബ്ദുല്‍ മജീദ് കൊടുവള്ളി ഡിബേറ്റിന് നേതൃത്വം നല്‍കി.

Latest News

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026