l o a d i n g

ഗൾഫ്

സൗദിക്കു നേരെ ഹൂതി ആക്രമണം: 73 പേര്‍ക്ക് പരിക്ക്, ഊര്‍ജ കേന്ദ്രങ്ങള്‍ക്കുനേരെയും ആകമണം: ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി

Thumbnail
Publisher By     Staff Reporter
September 8, 2026

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70-ലേറെ പേര്‍ക്ക് പരിക്കേറ്റതായി സഖ്യസേന. ഹൂതി ഗ്രൂപ്പിന്റെ പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൗദി നയിക്കുന്ന സഖ്യസേന മുന്നറിയിപ്പ് നല്‍കി.

യെമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സൗദിയുടെ പരമാധികാരത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും നേര്‍ക്കുള്ള കടുത്ത വെല്ലുവിളിയാണ് ഹൂതികളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

അബ്ഹ, ഖമീസ് മുശൈത്ത്, ജിസാന്‍, നജ്റാന്‍ എന്നീ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും സാമ്പത്തിക സ്ഥാപനങ്ങളെയുമാണ് ഹൂതികള്‍ ലക്ഷ്യമിട്ടത്. ആക്രമണത്തില്‍ 73 സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി അല്‍ മാലിക്കി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കേന്ദ്രങ്ങളെ നിര്‍വീര്യമാക്കാന്‍ ആവശ്യമായ എല്ലാ സൈനിക നടപടികളും സഖ്യസേന സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൗദിയുടെ തെക്കന്‍ മേഖലയിലുള്ള ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായതായി സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ചിലയിടങ്ങളില്‍ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

Latest News

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026