l o a d i n g

ബിസിനസ്

കൊച്ചിയില്‍നിന്ന് ബാങ്കോക്ക് സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ക്രൂവിന് പുത്തന്‍ പാരമ്പര്യ യൂണിഫോമും

Thumbnail
Publisher By     Staff Reporter
September 8, 2026

നെടുമ്പാശേരി: ഒക്ടോബര്‍ 25 മുതല്‍ കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള പുതിയ വിമാന സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനിച്ചു. കൂടാതെ, വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ക്കായി ഇന്ത്യന്‍ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന പുതിയ യൂണിഫോമും കമ്പനി അവതരിപ്പിച്ചു.

്‌കൊച്ചി ബാങ്കോക്ക് കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ നാലു ദിവസങ്ങളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുക. ഞായര്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. കൊച്ചിയില്‍ നിന്ന് രാത്രി 10:15-ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3:55-ന് ബാങ്കോക്കിലെത്തും. ബാങ്കോക്കില്‍ നിന്ന് പുലര്‍ച്ചെ 4:55-ന് പുറപ്പെട്ട് രാവിലെ 7:40-ന് കൊച്ചിയില്‍ തിരിച്ചെത്തും. ബോയിങ് 737 വിമാനങ്ങളാണ് ഈ സര്‍വീസിനായി ഉപയോഗിക്കുന്നത്. നിലവില്‍ എയര്‍ ഏഷ്യ, തായ് ലയണ്‍ എയര്‍ എന്നീ കമ്പനികളും കൊച്ചി ബാങ്കോക്ക് റൂട്ടില്‍ സര്‍വീസ് നടത്തുന്നുണ്ട്.

ദേശീയ പാരമ്പര്യം തൊട്ടറിയുന്ന യൂണിഫോം

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 'ടെയ്ല്‍സ് ഓഫ് ഇന്ത്യ' ക്യാംപെയ്‌നിന്റെ ഭാഗമായാണ് കാബിന്‍ ക്രൂവിന് പുതിയ വസ്ത്രധാരണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ തനത് വസ്ത്ര നിര്‍മാണ പാരമ്പര്യത്തെയും കരകൗശല വിദ്യകളെയും കോര്‍ത്തിണക്കിയാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്ഥാപനത്തിലെ തന്നെ ഡിസൈനറായ പൂജ കൃഷ്ണനാണ് പുതിയ യൂണിഫോം ഡിസൈന്‍ ചെയ്തത്. തമിഴ്നാട്ടിലെ കാഞ്ചീവരം, ഹിമാചല്‍ പ്രദേശിലെ പട്ടു, ഗുജറാത്തിലെ പടോല, അസമിലെ ഗമോസ, മധ്യപ്രദേശിലെ ബാഗ് തുടങ്ങിയ പരമ്പരാഗത ഡിസൈന്‍ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വസ്ത്ര നിര്‍മാണത്തിനായി ബനാന ക്രേപ്പ് തുണിയാണ് ഉപയോഗിച്ചിരിക്കുന്നത്.

Latest News

പ്രതിവര്‍ഷം 20 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാവും വിധത്തില്‍ വിമാനത്താവള ശൃംഖല വികസന പദ്ധതികളുമായി അദാനി ഗ്രൂപ്പ്:   22 മില്യണ്‍ ചതുരശ്ര അടിയില്‍ എയര്‍പോര്‍ട്ട് സിറ്റികള്‍ വരുന്നു
പ്രതിവര്‍ഷം 20 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാവും വിധത്തില്‍ വിമാനത്താവള ശൃംഖല വികസന പദ്ധതികളുമായി അദാനി ഗ്രൂപ്പ്: 22 മില്യണ്‍ ചതുരശ്ര അടിയില്‍ എയര്‍പോര്‍ട്ട് സിറ്റികള്‍ വരുന്നു
September 9, 2026
സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ മക്ക പ്രതിരോധ സഖ്യം ഒന്നിച്ച് നേരിടുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ്
സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ മക്ക പ്രതിരോധ സഖ്യം ഒന്നിച്ച് നേരിടുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ്
September 9, 2026
വൈദ്യുതി നിയന്ത്രണം: ഇന്ന് അടിയന്തര യോഗം
വൈദ്യുതി നിയന്ത്രണം: ഇന്ന് അടിയന്തര യോഗം
September 9, 2026
ജിദ്ദയില്‍ മരിച്ച ഒറ്റപ്പാലം സ്വദേശിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി
ജിദ്ദയില്‍ മരിച്ച ഒറ്റപ്പാലം സ്വദേശിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി
September 9, 2026
ഇടതുപക്ഷം അരിശം തീര്‍ക്കുന്നു, വിശദീകരണവുമായി കാന്തപുരം പത്രം
ഇടതുപക്ഷം അരിശം തീര്‍ക്കുന്നു, വിശദീകരണവുമായി കാന്തപുരം പത്രം
September 9, 2026
ഇറാന്റെ എണ്ണക്കപ്പലുകള്‍ തകര്‍ത്തു,  യു.എസ് താവളത്തിന് നേരെ ഇറാന്‍ മിസൈല്‍
ഇറാന്റെ എണ്ണക്കപ്പലുകള്‍ തകര്‍ത്തു, യു.എസ് താവളത്തിന് നേരെ ഇറാന്‍ മിസൈല്‍
September 9, 2026
ഇന്ത്യ-സൗദി ബന്ധം ശക്തമാക്കുന്നതില്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകള്‍ പ്രശംസനീയം - കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്
ഇന്ത്യ-സൗദി ബന്ധം ശക്തമാക്കുന്നതില്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകള്‍ പ്രശംസനീയം - കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്
September 8, 2026
താരസാന്നിധ്യത്തില്‍ റിയാദില്‍ 'ആരം' സിനിമയുടെ പ്രചാരണ പരിപാടി; മുറബ്ബ ലുലുവില്‍ നിറഞ്ഞ സദസ്സ്
താരസാന്നിധ്യത്തില്‍ റിയാദില്‍ 'ആരം' സിനിമയുടെ പ്രചാരണ പരിപാടി; മുറബ്ബ ലുലുവില്‍ നിറഞ്ഞ സദസ്സ്
September 8, 2026
'ആരം' സിനിമയുടെ പ്രമോഷന് സൗദിയില്‍ തുടക്കം; റിയാദില്‍ താരനിരയുമായി പ്രസ് മീറ്റ്
'ആരം' സിനിമയുടെ പ്രമോഷന് സൗദിയില്‍ തുടക്കം; റിയാദില്‍ താരനിരയുമായി പ്രസ് മീറ്റ്
September 8, 2026
യു.എന്‍ ഭൂപടം വിവാദത്തിലേക്ക്, അരുണാചല്‍ പ്രത്യേക മേഖല
യു.എന്‍ ഭൂപടം വിവാദത്തിലേക്ക്, അരുണാചല്‍ പ്രത്യേക മേഖല
September 8, 2026