l o a d i n g

കേരള

വൈദ്യുതി നിയന്ത്രണം: ഇന്ന് അടിയന്തര യോഗം

Thumbnail
Publisher By     Staff Reporter
September 9, 2026

തിരുവനന്തപുരം; സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബുധനാഴ്ച അടിയന്തര യോഗം. വൈദ്യുതിമന്ത്രി സണ്ണി ജോസഫ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെ.എസ്.ഇ.ബി ചെയര്‍മാനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ആശുപത്രികള്‍, കുടിവെള്ള വിതരണ സംവിധാനങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവയ്ക്ക് തടസ്സമുണ്ടാകാത്ത രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം, വരും ദിവസങ്ങളില്‍ വൈദ്യുതി ലഭ്യത മെച്ചപ്പെടുത്താന്‍ സ്വീകരിക്കേണ്ട ഹ്രസ്വകാലദീര്‍ഘകാല നടപടികളും യോഗം വിലയിരുത്തും.
കൊടും ചൂടും വൈദ്യുതി നിയന്ത്രണവും കനത്ത ജനരോഷം ഉയര്‍ത്തിവിട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്ന് നടപടികള്‍ ആലോചിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാത്രി ഒരു മണിക്കൂര്‍ വരെ വൈദ്യുതി മുടങ്ങിയിരുന്നു. ഇത് എത്ര ദിവസം തുടരേണ്ടി വരുമെന്ന് പറയാന്‍ കെ.എസ്.ഇ.ബിക്കു പോലും സാധിക്കാത്ത സാഹചര്യമാണ്.
ഒരു ദിവസം ഒരു പ്രദേശത്ത് എത്ര നേരം വൈദ്യുതി മുടങ്ങുമെന്ന് നേരത്തെ അറിയിക്കണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട് എന്ന പൊതു അറിയിപ്പാണ് കെ.എസ്.ഇ.ബി് നല്‍കുന്നത്. ഒരു ദിവസം മുമ്പേയുള്ള വിപണിയിലും തല്‍സമയം വിപണിയിലും വൈദ്യുതി ക്ഷാമമുള്ളതാണ് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കുന്നത്. നല്ല ചൂടുള്ള ദിവസങ്ങളില്‍ 100-1200 മെഗാവാട്ട് കൂടുതല്‍ വൈദ്യുതിയാണ് സംസ്ഥാനത്ത് ചെലവാകുന്നത്.
കേന്ദ്ര വൈദ്യുതി വിപണിയില്‍ ലഭ്യത കുറഞ്ഞതും വില കുത്തനെ ഉയര്‍ന്നതും കെ.എസ്.ഇ.ബിക്ക് തിരിച്ചടിയായിട്ടുണ്ട്. ദൈനംദിന ആവശ്യത്തിനുള്ള വൈദ്യുതി ഉയര്‍ന്ന നിരക്കില്‍ പോലും ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നതില്‍ വലിയ പ്രതിസന്ധി നേരിടുന്നതായി കെ.എസ്.ഇ.ബി. വൃത്തങ്ങള്‍ അറിയിച്ചു.
സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ നിലയിലാണ്. മഴയുടെ കുറവും ജലസംഭരണികളിലെ ജലനിരപ്പ് ഉയരാത്തതും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള സാധ്യത പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ലോഡ് ക്രമീകരണവും വൈദ്യുതി ഉപയോഗത്തില്‍ പൊതുജനങ്ങളുടെ സഹകരണവും അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി. ആവര്‍ത്തിച്ചു.

Latest News

പ്രതിവര്‍ഷം 20 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാവും വിധത്തില്‍ വിമാനത്താവള ശൃംഖല വികസന പദ്ധതികളുമായി അദാനി ഗ്രൂപ്പ്:   22 മില്യണ്‍ ചതുരശ്ര അടിയില്‍ എയര്‍പോര്‍ട്ട് സിറ്റികള്‍ വരുന്നു
പ്രതിവര്‍ഷം 20 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാവും വിധത്തില്‍ വിമാനത്താവള ശൃംഖല വികസന പദ്ധതികളുമായി അദാനി ഗ്രൂപ്പ്: 22 മില്യണ്‍ ചതുരശ്ര അടിയില്‍ എയര്‍പോര്‍ട്ട് സിറ്റികള്‍ വരുന്നു
September 9, 2026
സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ മക്ക പ്രതിരോധ സഖ്യം ഒന്നിച്ച് നേരിടുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ്
സൗദി അറേബ്യയ്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ മക്ക പ്രതിരോധ സഖ്യം ഒന്നിച്ച് നേരിടുമെന്ന് പാകിസ്ഥാന്‍ മുന്നറിയിപ്പ്
September 9, 2026
വൈദ്യുതി നിയന്ത്രണം: ഇന്ന് അടിയന്തര യോഗം
വൈദ്യുതി നിയന്ത്രണം: ഇന്ന് അടിയന്തര യോഗം
September 9, 2026
ജിദ്ദയില്‍ മരിച്ച ഒറ്റപ്പാലം സ്വദേശിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി
ജിദ്ദയില്‍ മരിച്ച ഒറ്റപ്പാലം സ്വദേശിയുടെ മയ്യിത്ത് നാട്ടില്‍ ഖബറടക്കി
September 9, 2026
ഇടതുപക്ഷം അരിശം തീര്‍ക്കുന്നു, വിശദീകരണവുമായി കാന്തപുരം പത്രം
ഇടതുപക്ഷം അരിശം തീര്‍ക്കുന്നു, വിശദീകരണവുമായി കാന്തപുരം പത്രം
September 9, 2026
ഇറാന്റെ എണ്ണക്കപ്പലുകള്‍ തകര്‍ത്തു,  യു.എസ് താവളത്തിന് നേരെ ഇറാന്‍ മിസൈല്‍
ഇറാന്റെ എണ്ണക്കപ്പലുകള്‍ തകര്‍ത്തു, യു.എസ് താവളത്തിന് നേരെ ഇറാന്‍ മിസൈല്‍
September 9, 2026
ഇന്ത്യ-സൗദി ബന്ധം ശക്തമാക്കുന്നതില്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകള്‍ പ്രശംസനീയം - കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്
ഇന്ത്യ-സൗദി ബന്ധം ശക്തമാക്കുന്നതില്‍ പ്രവാസി സമൂഹം നല്‍കുന്ന സംഭാവനകള്‍ പ്രശംസനീയം - കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ്
September 8, 2026
താരസാന്നിധ്യത്തില്‍ റിയാദില്‍ 'ആരം' സിനിമയുടെ പ്രചാരണ പരിപാടി; മുറബ്ബ ലുലുവില്‍ നിറഞ്ഞ സദസ്സ്
താരസാന്നിധ്യത്തില്‍ റിയാദില്‍ 'ആരം' സിനിമയുടെ പ്രചാരണ പരിപാടി; മുറബ്ബ ലുലുവില്‍ നിറഞ്ഞ സദസ്സ്
September 8, 2026
'ആരം' സിനിമയുടെ പ്രമോഷന് സൗദിയില്‍ തുടക്കം; റിയാദില്‍ താരനിരയുമായി പ്രസ് മീറ്റ്
'ആരം' സിനിമയുടെ പ്രമോഷന് സൗദിയില്‍ തുടക്കം; റിയാദില്‍ താരനിരയുമായി പ്രസ് മീറ്റ്
September 8, 2026
യു.എന്‍ ഭൂപടം വിവാദത്തിലേക്ക്, അരുണാചല്‍ പ്രത്യേക മേഖല
യു.എന്‍ ഭൂപടം വിവാദത്തിലേക്ക്, അരുണാചല്‍ പ്രത്യേക മേഖല
September 8, 2026