l o a d i n g

ഗൾഫ്

സൗദിയിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം; നിരവധിപേര്‍ക്ക് പരിക്ക്, വന്‍ തീപിടിത്തം

Thumbnail
Publisher By     Staff Reporter
September 8, 2026

റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ മേഖലയിലെ നിരവധി ഊര്‍ജ്ജ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും പ്ലാന്റുകള്‍ക്കും നേരെ ചൊവ്വാഴ്ച രാവിലെ ഹൂതികളുടെ ആക്രമണമുണ്ടായതായി സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് സ്ഥാപനങ്ങളില്‍ വന്‍ തീപിടിത്തമുണ്ടാകുകയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിശ്ചലമാകുകയും ചെയ്തു. സംഭവത്തില്‍ നിരവധി പൗരന്മാര്‍ക്കും രാജ്യത്തെ വിദേശികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതര്‍ ഉടനടി രംഗത്തിറങ്ങിയതായി ഊര്‍ജ്ജ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് അറിയിച്ചു. വിവിധ ഭാഗങ്ങളിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനും കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുമായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി വരികയാണ്.

അബഹ, ഖമീസ് മുശൈത്ത്, ജിസാന്‍, നജ്റാന്‍ എന്നിവിടങ്ങളിലെ സാധാരണക്കാര്‍ താമസിക്കുന്ന മേഖലകളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 73 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

യെമന്റെയും പ്രാദേശിക മേഖലയുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഹൂതികളുടെ ഇത്തരം കുറ്റകൃത്യങ്ങളെ സൗദി അറേബ്യ നിരുപാധികം തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കാന്‍ സൗദിക്ക് നിയമപരമായ അവകാശമുണ്ട്. രാജ്യത്തിന്റെ ഭൂപ്രദേശങ്ങള്‍ക്കും സമ്പത്തിന്റെ സ്രോതസ്സുകള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഹൂതികള്‍ക്ക് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Latest News

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026