l o a d i n g

ഗൾഫ്

'ആരവം 2026 വേടന്‍ ലൈവ് ഇന്‍ റിയാദ്'; ഒ ഐ സി സി ജില്ലാ കമ്മിറ്റികള്‍ക്കുള്ള ടിക്കറ്റ് വിതരണം തുടങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 8, 2026

റിയാദ്: മൂണ്‍ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റ്‌സും എന്‍. ആര്‍. കെ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന മാര്‍ക്ക് & സേവ് 'ആരവം 2026 വേടന്‍ ലൈവ് ഇന്‍ റിയാദ്' മെഗാ ഷോയുടെ ഭാഗമായി ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് അനുവദിച്ച ടിക്കറ്റുകളുടെ, ജില്ലാ കമ്മിറ്റികള്‍ക്കുള്ള വിതരണോദ്ഘാടനം നടന്നു. ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കരിമ്പാറയ്ക്ക് ടിക്കറ്റുകള്‍ കൈമാറിയാണ് വിതരണോദ്ഘാടനം നിര്‍വഹിച്ചത്

ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, സക്കീര്‍ ദാനത്ത്, ഷൂക്കൂര്‍ ആലുവ, അബ്ദുല്‍ കരീം കൊടുവള്ളി, റഹ്‌മാന്‍ മുനമ്പത്ത്, മൊയ്തീന്‍, കമറുദ്ദീന്‍ താമരക്കുളം, സോണി പാറക്കല്‍, സന്തോഷ് ബാബു, ജംഷാദ്, ഹരീന്ദ്രന്‍ തുടങ്ങിയ ഭാരവാഹികളും വിവിധ ജില്ലാ കമ്മിറ്റി പ്രവര്‍ത്തകരും പങ്കെടുത്തു.

ഒക്ടോബര്‍ 2 വെള്ളിയാഴ്ച റിയാദിലെ ദിറാബ് ഡ്രിഫ്റ്റ് പാര്‍ക്കില്‍ അരങ്ങേറുന്ന മെഗാ ഷോയില്‍ ഇരുപതിനായിരത്തോളം കാണികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. റിയാദിലെ പ്രവാസി സമൂഹത്തിനായി ഒരുക്കുന്ന ഏറ്റവും വലിയ സംഗീത-വിനോദ പരിപാടികളിലൊന്നായാണ് 'ആരവം 2026' ഒരുങ്ങുന്നത്.

പ്രശസ്ത റാപ്പര്‍ വേടന്‍ നയിക്കുന്ന സംഗീതവിരുന്നിനൊപ്പം ആര്യ ദയാല്‍, യോഗി ശേഖര്‍, ഡിജെ സിബിന്‍, ഹേമന്ത്, വി. സുരേഷ് തുടങ്ങിയ കലാകാരന്മാരും വേദിയിലെത്തും. കൂടാതെ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, രാജേഷ് മാധവന്‍, ഫെമിന ജോര്‍ജ്, രാധാകൃഷ്ണന്‍ അബീറാം, റിഷ് എന്‍.കെ. തുടങ്ങിയവരുടെ സാന്നിധ്യവും പരിപാടിക്ക് മാറ്റുകൂട്ടും.

പോള്‍സ്റ്റാര്‍ ഡാന്‍സ് അക്കാദമിയിലെ അമ്പതോളം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ നൃത്താവിഷ്‌കാരങ്ങളും മെഗാ ഷോയുടെ ഭാഗമായി അരങ്ങേറും. സംഗീതം, നൃത്തം, സിനിമാതാരങ്ങളുടെ സാന്നിധ്യം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള വിപുലമായ വിനോദവിരുന്നാണ് സംഘാടകര്‍ ഒരുക്കുന്നത്.

വിനോദപരിപാടികള്‍ക്കൊപ്പം ബിസിനസ് നെറ്റ്വര്‍ക്കിംഗിനും ഷോപ്പിംഗ് എക്‌സ്പീരിയന്‍സിനുമായി പ്രത്യേക അവസരങ്ങളും വേദിയില്‍ ഒരുക്കുന്നുണ്ട്. വിവിധ ബിസിനസ് സ്ഥാപനങ്ങളെയും സംരംഭകരെയും ഉപഭോക്താക്കളെയും ഒരേ വേദിയില്‍ ബന്ധിപ്പിക്കുന്നതിനൊപ്പം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാനും ഷോപ്പിംഗ് നടത്താനുമുള്ള സൗകര്യവും പ്രേക്ഷകര്‍ക്ക് ലഭ്യമാകും. ഇതോടെ സംഗീത-വിനോദ പരിപാടി എന്നതിനപ്പുറം കുടുംബങ്ങള്‍ക്കും ബിസിനസ് സമൂഹത്തിനും ഒരുപോലെ ആസ്വദിക്കാവുന്ന സമഗ്രമായ അനുഭവമായാണ് 'ആരവം 2026' ഒരുങ്ങുന്നത്.

റിയാദില്‍ ഒരുക്കുന്ന ഏറ്റവും വലിയ സംഗീത-വിനോദ വേദികളിലൊന്നായി മാറുന്ന 'ആരവം 2026 വേടന്‍ ലൈവ് ഇന്‍ റിയാദ്' പ്രവാസി മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഒ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് അനുവദിച്ച ടിക്കറ്റുകള്‍ വിവിധ ജില്ലാ കമ്മിറ്റികള്‍ വഴി പ്രവര്‍ത്തകരിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026