ദമ്മാം: കൊണ്ടോട്ടിയന്‍സ് @ ദമ്മാം കൂട്ടായ്മയുടെ കുടുംബസംഗമവും ഓണാഘോഷവും ദമ്മാമിലെ റോയല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായി നടന്നു. കൂട്ടായ്മയിലെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത പരിപാടി ഓണസദ്യയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും വിനോദ ഗെയിമുകളും അരങ്ങേറി. കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടികള്‍ വൈകുന്നേരം ആറുമണിയോടെ സമാപിച്ചു.
കൂട്ടായ്മ പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി അബ്ദുല്‍ ഹമീദ് ചേനങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷമീര്‍ കൊണ്ടോട്ടി ആമുഖ പ്രസംഗം നടത്തി. ട്രഷറര്‍ സിദ്ദിഖ് ആനപ്ര നന്ദി പറഞ്ഞു.
കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളെ പ്രതിനിധീകരിച്ച് ഇ. കെ. സലീം (ഒഐസിസി), മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, മാലിക് മക്ബൂല്‍ (കെഎംസിസി), ജമാല്‍ വില്യാപ്പിള്ളി (നവയുഗം), അഷ്റഫ് ആളത്ത് (ചന്ദ്രിക), നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍), ഗഫൂര്‍ (മലപ്പുറം ഒഐസിസി പ്രസിഡന്റ്), അബ്ദുല്‍ മജീദ് കൊടുവള്ളി (സിജി), കെ. കെ. ഫാറൂഖ് (ബഹ്‌റൈന്‍), ലത്തീഫ് (ക്രിയേറ്റീവ് ബിസ്), കുഞ്ഞാപ്പു (റോമ കാസ്റ്റില്‍) തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ച കൂട്ടായ്മയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് റിയാസ് മരക്കാട്ടുതൊടികയെ ആദരിച്ചു. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ വേദിയും ആവശ്യമായ സഹകരണവും നല്‍കി പിന്തുണച്ചുവരുന്ന റോയല്‍ മലബാര്‍ മാനേജ്മെന്റ് പ്രതിനിധിയെയും ചടങ്ങില്‍ ആദരിച്ചു.
കമ്മിറ്റി അംഗങ്ങളായ സഹീര്‍ മജ്ദാല്‍, ആസിഫ് കൊണ്ടോട്ടി, സൈനു വലിയപറമ്പ, ഷിഹാബ് കൊട്ടുകര, അസ്ലം കരിപ്പൂര്‍, നിഹാല്‍, മുസ്തഫ പള്ളിക്കല്‍ ബസാര്‍, ബാപ്പു പഴേരി, ഇക്ബാല്‍ കൊണ്ടോട്ടി, ജുസൈര്‍ കാന്തക്കാട്, ഫൈസല്‍ എടക്കോട്ട്, ഇസ്മായില്‍ ബയോ സെന്റര്‍, നിയാസ് ബിനു, റഹീം ഖോബാര്‍, അനീസ് കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഖോബാര്‍, റഫീഖ് കിഴിശ്ശേരി, സുല്‍ത്താന്‍, സലാം, അബ്ദുല്‍ ഷൂക്കൂര്‍, ആസിഫ ടീച്ചര്‍, നംഷീദ ഷമീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും സജീവ സാന്നിധ്യം കൊണ്ടും വിവിധ കലാ, വിനോദ പരിപാടികള്‍ കൊണ്ടും ശ്രദ്ധേയമായ ഓണാഘോഷം പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്ന സ്‌നേഹസംഗമമായി മാറി. കേരളത്തിന്റെ ഓണപ്പാരമ്പര്യവും നാടിന്റെ സാംസ്‌കാരിക ഓര്‍മകളും പ്രവാസി സമൂഹത്തില്‍ നിലനിര്‍ത്തുന്നതിനൊപ്പം പുതുതലമുറയെ കൂട്ടായ്മയുടെ ഭാഗമാക്കാനും പരിപാടി വേദിയായി.
Related News