l o a d i n g

ഗൾഫ്

നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റ്: അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2026

തിരുവനന്തപുരം: 2026 സെപ്റ്റംബര്‍ 18 വരെ സംഘടിപ്പിക്കുന്ന നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റിന്റെ ഭാഗമായി അക്ഷയ സെന്റര്‍ ജില്ലാ/ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്കായി ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസിലും നോര്‍ക്ക ഐ.ഡി. കാര്‍ഡ് പദ്ധതിയിലും സംസ്ഥാനത്തെ മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴി എന്റോള്‍ ചെയ്യുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ്, നോര്‍ക്ക ഐ.ഡി. കാര്‍ഡ് വിഭാഗം ജീവനക്കാര്‍, ആക്‌സസ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സന്തോഷ് കെ.എം. എന്നിവര്‍ എന്റോള്‍മെന്റ് നടപടിക്രമങ്ങള്‍ വിശദീകരിച്ചു. നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റില്‍ ഇതുവരെ പതിമൂവായിരത്തിലധികം പ്രവാസി കുടുംബങ്ങള്‍ എന്റോള്‍ ചെയ്തു. ഒരു ലക്ഷത്തോളം വ്യക്തികള്‍ക്കാണ് ഇതുവഴി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.

സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി (വിദേശത്ത്), എന്‍.ആര്‍.കെ. ഐ.ഡി. കാര്‍ഡുള്ള 18 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ള പ്രവാസി കേരളീയര്‍ക്ക് സെപ്റ്റംബര്‍ 18 വരെ നോര്‍ക്ക കെയര്‍ പ്ലസില്‍ എന്റോള്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ് എന്റോള്‍മെന്റിനും, വിദേശത്ത് പ്രവാസി കേരളീയര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നോര്‍ക്ക എന്‍.ആര്‍. ഡെവലപ്‌മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്‌ട്രേഷന്‍ ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നു. പ്രവാസി കേരളീയര്‍ക്ക് അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള ഏഴു വ്യത്യസ്ത സ്ലാബുകളിലായി ആരോഗ്യ ഇന്‍ഷുറന്‍സും (GMC), ഒരു കോടി രൂപ വരെയുള്ള അപകട ഇന്‍ഷുറന്‍സും (GPA) നല്‍കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ്. 10 ലക്ഷം മുതലുള്ള പോളിസികളില്‍ പ്രവാസിയുടെയോ പങ്കാളിയുടെയോ 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേര്‍ക്കാം. 2027 ഏപ്രില്‍ 14 വരെയാണ് പോളിസി കാലാവധി.

Latest News

എസ്.ഐ.ആറില്‍ കുടുങ്ങി  ഇന്‍ഫോസിസ് സ്ഥാപകനും
എസ്.ഐ.ആറില്‍ കുടുങ്ങി ഇന്‍ഫോസിസ് സ്ഥാപകനും
September 10, 2026
വിനിസിയൂസ്, റഫീഞ്ഞ ടീമില്‍, മുന്‍നിര ബ്രസീല്‍ ടീം  ഇന്ത്യയിലെത്തും
വിനിസിയൂസ്, റഫീഞ്ഞ ടീമില്‍, മുന്‍നിര ബ്രസീല്‍ ടീം ഇന്ത്യയിലെത്തും
September 10, 2026
വ്യതിചലിച്ച കക്ഷികള്‍; മജ്ലിസുല്‍ ഇല്‍മ് നാളെ
വ്യതിചലിച്ച കക്ഷികള്‍; മജ്ലിസുല്‍ ഇല്‍മ് നാളെ
September 10, 2026
ചുവപ്പഴകില്‍ മധുരപ്പൂരം; അല്‍-മിഥ്‌നബിലെ താരമായി 'റെഡ് സുക്കരി' ഈന്തപ്പഴങ്ങള്‍
ചുവപ്പഴകില്‍ മധുരപ്പൂരം; അല്‍-മിഥ്‌നബിലെ താരമായി 'റെഡ് സുക്കരി' ഈന്തപ്പഴങ്ങള്‍
September 10, 2026
പിണറായിക്കെതിരെ കേസെടുത്തേക്കും, കാത്തിരിക്കുന്നത് നിയമോപദേശം
പിണറായിക്കെതിരെ കേസെടുത്തേക്കും, കാത്തിരിക്കുന്നത് നിയമോപദേശം
September 10, 2026
മുറാദാബാദ് മസ്ജിദിനും നോട്ടീസ്, യു.പിയില്‍ ആശങ്ക വര്‍ധിക്കുന്നു
മുറാദാബാദ് മസ്ജിദിനും നോട്ടീസ്, യു.പിയില്‍ ആശങ്ക വര്‍ധിക്കുന്നു
September 10, 2026
 നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റ്: അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റ്: അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
September 9, 2026
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സഡാഫ്‌കോ നാട്ടിലേക്ക്
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സഡാഫ്‌കോ നാട്ടിലേക്ക്
September 9, 2026
 എടയാറില്‍ സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവ ടെക്‌നീഷ്യന്‍ മരിച്ചു
എടയാറില്‍ സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവ ടെക്‌നീഷ്യന്‍ മരിച്ചു
September 9, 2026
കെഎംസിസി ജിദ്ദ കണ്ണൂര്‍ - അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
കെഎംസിസി ജിദ്ദ കണ്ണൂര്‍ - അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
September 9, 2026