ടെഹ്‌റാന്‍: ഇറാന്‍ തങ്ങളുടെ ഭൂഗര്‍ഭ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മ്മാണം പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. നിലവിലുള്ള അനുബന്ധ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് മിസൈലുകള്‍ നിര്‍മ്മിക്കുന്നത്. യു.എസ്, പശ്ചിമേഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' ആണ് ഇക്കാര്യം പുറത്തുവിട്ടത്.
യുദ്ധത്തിന് മുമ്പുള്ള സാഹചര്യത്തെ അപേക്ഷിച്ച് പരിമിതമായ അളവിലാണ് നിലവില്‍ മിസൈലുകള്‍ അസംബിള്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Related News