l o a d i n g

ഗൾഫ്

ട്രംപിനെ ട്രോളാന്‍ അക്ഷയ്കുമാര്‍, ബോളിവുഡ് മീമുമായി ഇറാന്‍

Thumbnail
Publisher By     Staff Reporter
September 11, 2026

ടുണിസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിക്കാന്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ പ്രശസ്ത മീം ഉപയോഗിച്ച് തുനീഷ്യയിലെ ഇറാന്‍ എംബസി. ഹോര്‍മുസ് കടലിടുക്കിന് സമീപം ആളില്ലാ അമേരിക്കന്‍ ഡ്രോണ്‍ പിടിച്ചെടുത്തതായ അവകാശവാദം സ്ഥാപിക്കാനാണ് ഇറാന്‍ എംബസി ബോളിവുഡ് മീം ഉപയോഗിച്ചത്. ടുണിസിലെ ഇറാന്‍ എംബസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ബോളിവുഡ് ട്രോള്‍ പ്രത്യക്ഷപ്പെട്ടത്.
സെപ്റ്റംബര്‍ എട്ടിന് ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശന മേഖലയിലാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് അമേരിക്കയുടെ ആളില്ലാ അണ്ടര്‍വാട്ടര്‍ സബ്മറൈന്‍ പിടിച്ചെടുത്തതെന്ന് അവകാശപ്പെട്ടത്. പുലര്‍ച്ചെ നടന്ന സങ്കീര്‍ണമായ രഹസ്യാന്വേഷണസൈനിക നീക്കത്തിലൂടെയാണ് വാഹനം പിടിച്ചെടുത്തതെന്ന് ഐആര്‍ജിസി വ്യക്തമാക്കി. പിടിച്ചെടുത്തതായി പറയുന്ന വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇറാന്‍ പുറത്തുവിടുകയും ചെയ്തു.
എന്നാല്‍ ഇറാന്റെ അവകാശവാദത്തിന് വ്യത്യസ്തമായ വിശദീകരണമാണ് അമേരിക്ക നല്‍കിയത്. പിടിച്ചെടുത്തത് പുതിയ സൈനിക ഉപകരണമല്ലെന്നും പ്രവര്‍ത്തനത്തിനിടെ തകരാറിലായ പഴയ മോഡലിലുള്ള ആളില്ലാ അണ്ടര്‍വാട്ടര്‍ വാഹനമാണെന്നുമാണ് അമേരിക്കയുടെ നിലപാട്. ഇതോടെ സംഭവത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള വാദപ്രതിവാദം ശക്തമായി.
ഇതിനിടെയാണ് ടുണിസിലെ ഇറാന്‍ എംബസി ഔപചാരിക നയതന്ത്ര പ്രസ്താവനയ്ക്ക് പകരം സോഷ്യല്‍ മീഡിയയിലെ ജനപ്രിയ മീം ഉപയോഗിച്ചത്. 2011ല്‍ പുറത്തിറങ്ങിയ അക്ഷയ് കുമാര്‍ അഭിനയിച്ച 'ഹേയ് ബേബി' എന്ന ചിത്രത്തിലെ രംഗമാണ് മീമായി ഉപയോഗിച്ചത്. അതിനൊപ്പം എണ്ണവിലയും അമേരിക്കയിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും പരാമര്‍ശിച്ചുകൊണ്ടുള്ള പരിഹാസ സന്ദേശവും എംബസി പങ്കുവച്ചു.
പോസ്റ്റ് ഉടന്‍ തന്നെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധയും നേടി. അക്ഷയ് കുമാറിന്റെ മീം തെരഞ്ഞെടുത്തതാണ് പ്രധാനമായും ചര്‍ച്ചയായത്.

Latest News

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026