ജിദ്ദ: ജിദ്ദയിലെ തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മയായ 'തിരുവനന്തപുരം സ്വദേശി സംഗമം' (TSS) പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ലേഡീസ് വിംഗ് രൂപീകരിച്ചു. വനിതകളുടെ കൂട്ടായ്മയും സര്‍ഗ്ഗാത്മക ശേഷിയും ഏകോപിപ്പിച്ച് വൈവിധ്യമാര്‍ന്ന സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് പുതിയ സമിതി നിലവില്‍ വന്നത്.
പുതിയ ഭാരവാഹികള്‍: കണ്‍വീനര്‍: ഷൈമ നജീബ്, ജോയിന്റ് കണ്‍വീനര്‍: നസ്വി ഫൈനസ്, കള്‍ച്ചറല്‍ കണ്‍വീനര്‍: ഐശ്വര്യ തരുണ്‍.
സംഘടനയുടെ സാമൂഹിക, ജീവകാരുണ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. വരും ദിവസങ്ങളില്‍ കുടുംബങ്ങള്‍ക്കായി കൂടുതല്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കും വനിതാ കൂട്ടായ്മകള്‍ക്കും നേതൃത്വം നല്‍കുമെന്ന് നിയുക്ത ഭാരവാഹികള്‍ അറിയിച്ചു
Related News