ദോഹ: ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ഡോ. കെ. ശ്രീകര്‍ റെഡ്ഡി തന്റെ നയതന്ത്ര ദൗത്യങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിട്ടു. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംബാസഡര്‍ തന്റെ സ്ഥാനപത്രത്തിന്റെ (Letter of Credence) പകര്‍പ്പ് കൈമാറി.
ഇന്ത്യന്‍ ഭരണ നേതൃത്വത്തിന്റെ ആശംസകള്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിക്ക് കൈമാറിയ അംബാസഡര്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ആശയങ്ങള്‍ പങ്കുവെച്ചു. അംബാസഡര്‍ക്ക് ഊഷ്മളമായ സ്വീകരണമൊരുക്കിയ വിദേശകാര്യ സഹമന്ത്രി, അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വിജയങ്ങള്‍ ആശംസിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
Related News