റിയാദ്: സൗദി അറേബ്യയ്ക്കും ബഹ്റൈനും ഇടയില്‍ ടാക്സി കാറുകള്‍ വഴി യാത്രക്കാരെ കൊണ്ടുപോകുന്നതിന് ഗതാഗത ജനറല്‍ അതോറിറ്റി അനുമതി നല്‍കി. സെപ്റ്റംബര്‍ 6 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു.
ടാക്സി മേഖലയിലെ നിക്ഷേപകര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ വ്യവസ്ഥകള്‍ വ്യക്തമാക്കിയത്. ടാക്സി-യാത്രക്കാരുടെ ഗതാഗത പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും സൗദി സര്‍വീസ് ദാതാക്കള്‍ കര്‍ശനമായി പാലിക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു.
പ്രധാന നിബന്ധനകള്‍:
സര്‍വീസ് നടത്തുന്നവര്‍ക്ക് സാധുവായ പ്രവര്‍ത്തന ലൈസന്‍സ് ഉണ്ടായിരിക്കണം. ലൈസന്‍സുള്ള ടാക്സി, പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് ബ്രോക്കര്‍മാര്‍ വഴിമാത്രമേ സേവനം നല്‍കാവൂ. ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും തിരിച്ചറിയല്‍ രേഖകളും യാത്രാ രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണം. 'ഷുമോസ്' സുരക്ഷാ സംവിധാനം ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അതോറിറ്റികളുടെ സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കണം.
നിരക്കും തിരിച്ചുവരവും:
അംഗീകൃത നിരക്ക് കര്‍ശനമായി പാലിക്കണം. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മടക്കയാത്രയില്‍ യാത്രക്കാരെ കയറ്റാന്‍ പാടില്ലാത്തതാണ്. ബഹ്റൈനുള്ളില്‍ യാത്രക്കാരെ കയറ്റി ഇറക്കുന്നതിനും നിരോധനമുണ്ട്.
Related News