ജിദ്ദ: നാവിലൂറുന്ന ബിരിയാണി രുചികളും ഹൃദയം കവരുന്ന സംഗീതവും ഒന്നിച്ചൊഴുകിയ രാവില്‍ ജിദ്ദ മര്‍വയിലെ ലുലു മാള്‍ പ്രദര്‍ശന നഗരി ആവേശക്കടലായി. ഗള്‍ഫ് മാധ്യമവും മീഫ്രണ്ടും ചേര്‍ന്ന് ഒരുക്കിയ 'ദം ദം ബിരിയാണി' സൗദി അറേബ്യന്‍ സെമി ഫൈനല്‍ പോരാട്ടത്തിനാണ് ജിദ്ദ ഇതുവരെ കാണാത്ത ആഘോഷ അന്തരീക്ഷത്തില്‍ പ്രൗഢോജ്ജ്വല സമാപനമായത്.
രുചിപ്പോരിനൊപ്പം പ്രശസ്ത ഗായകരായ കണ്ണൂര്‍ ശരീഫും ക്രിസ്റ്റകലയും നയിച്ച സംഗീത വിരുന്ന് കാണികളെ ഇളക്കിമറിച്ചു. മലര്‍വാടി ബാലസംഘത്തിെന്റ സ്വാഗത നൃത്തത്തോടെ തുടക്കമിട്ട സാംസ്‌കാരിക സന്ധ്യയില്‍ ആശ ഷിജുവിെന്റ ഗാനങ്ങളും ഗ്രീന്‍സ് ജിദ്ദയുടെ മുട്ടിപ്പാട്ടും ഫൈസ ഡാന്‍സ് ഗ്രൂപ്പിെന്റ ഒപ്പനയും മാറ്റ് കൂട്ടി.
വിജയ് എംഡി ജോയ് മൂലനാണ് ബിരിയാണി കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്തത്. 'സൗദി ബിരിയാണി രാജ' മത്സരത്തില്‍ ഏഴ് പേരും 'ബിരിയാണി ദം സ്റ്റാര്‍' പട്ടത്തിനായി 17 പേരുമാണ് വീടുകളില്‍ പാകം ചെയ്ത രുചിക്കൂട്ടുകളുമായി മാറ്റുരച്ചത്. ലുലുവിലെ സീനിയര്‍ ഷെഫ് ഹരി, ഷെഫ് ജിത്തു, 'ദേ പുട്ടു' ഷെഫ് അനു വി. ഗോപി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. മത്സരത്തിെന്റ 95 ശതമാനം മാര്‍ക്കും രുചിക്കാണ് നല്‍കിയതെന്ന് ജഡ്ജസ് വ്യക്തമാക്കി.
വൈകീട്ട് ആറിന് രജിസ്ട്രേഷന്‍ നടപടികളോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ചടങ്ങില്‍ ഗള്‍ഫ് മാധ്യമം റസിഡന്റ് മാനേജര്‍ സലിം മാഹി, കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ. നജ്മുദ്ദീന്‍, ലുലു മാള്‍ റീജനല്‍ ഡയറക്ടര്‍ സലാം സുലൈമാന്‍, ജനറല്‍ മാനേജര്‍ ജാവീദ്, മാനേജര്‍ അംജദ്, ഇമ്പെക്‌സ് ജിദ്ദ ഏരിയ സെയില്‍സ് മാനേജര്‍ അമീര്‍ ബഷീര്‍, ഏരിയ സെയില്‍സ് മാനേജര്‍ സഫ്വാന്‍, ഫ്രന്‍ഡി സെഗ്‌മെന്റ് ഓപ്പറേഷന്‍ മാനേജര്‍ റഷീദ്, റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുജീബ് റഹ്‌മാന്‍, ബിസ്സപ്പ് അറേബ്യ എം.ഡി സുഹൈല്‍, കാഫ് ലോജിസ്റ്റിക്‌സ് റിയാസ്, ആസിഫ് എന്‍ കംഫര്‍ട്ട്, ഗള്‍ഫ് മാധ്യമം മാര്‍ക്കറ്റിങ് മാനേജര്‍ നിഹാല്‍, മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് പി.കെ. സിറാജ്, കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് അബഷീര്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ ഇ.കെ. നൗഷാദ് കണ്ണൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
സുവിജ സത്യന്‍, നിസാര്‍ മടവൂര്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായി. ജിദ്ദ സെമി ഫൈനലിലെ വിജയികളെയും റിയാദില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നവരെയും വേദിയില്‍ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിരിയാണി ദം സ്റ്റാറുകളായി സന്‍സില ജംഷീര്‍, സൗദ സലാം, ലിസ്സി എന്നിവരെയും ബിരിയാണി രാജ ഇനത്തില്‍ റാഫി, നസീര്‍ ഹുസൈന്‍, ഹയാസുദ്ധീന്‍ എന്നിവരെയും തെരഞ്ഞെടുത്തു.