l o a d i n g

ഗൾഫ്

സൗദി അറേബ്യയില്‍ ഉച്ചവേളയിലെ തൊഴില്‍ നിരോധനം അവസാനിച്ചു

Thumbnail
Publisher By     Staff Reporter
September 15, 2026

റിയാദ്: സൗദി അറേബ്യയില്‍ നേരിട്ടുള്ള സൂര്യപ്രകാശത്തിന് കീഴിലുള്ള തൊഴില്‍ നിരോധന കാലാവസ്ഥ സമാപിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തുമായി സഹകരിച്ചാണ് 2026-ലെ നിരോധനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കായി ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചകഴിഞ്ഞ് 12 മണി മുതല്‍ 3 മണി വരെയുള്ള സമയത്തായിരുന്നു ഈ നിരോധനം ബാധകമാക്കിയിരുന്നത്.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കടുത്ത ചൂടും സൂര്യപ്രകാശവും മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാനും വിവിധ മേഖലകളില്‍ തൊഴില്‍ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താനും ഈ നിയമം സഹായിച്ചിട്ടുണ്ട്.

നിരോധന കാലയളവില്‍ രാജ്യത്തുടനീളം മന്ത്രാലയം 29,945 പരിശോധനകളാണ് നടത്തിയത്. ഇതില്‍ 95 ശതമാനം സ്ഥാപനങ്ങളും നിയമം കൃത്യമായി പാലിച്ചതായി കണ്ടെത്തി. ആകെ 1,771 ലംഘനങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, തീരുമാനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച 41 പരാതികളും അധികൃതര്‍ പരിഹരിച്ചു.

തൊഴില്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കേണ്ടതിന്റെയും സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സ്ഥാപനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിച്ചുവരുന്നതാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Latest News

ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
റോയല്‍സ് പ്രീമിയര്‍ ലീഗ് 9-ാം സീസണ്‍ കിരീടം അമിഗോസിന്
September 21, 2026