റിയാദ്: സൗദി അറേബ്യയിലെ തായിഫില്‍ ഹൂതി വിമതരുടെ ഡ്രോണ്‍ വ്യോമസേന തകര്‍ത്തതിനെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ വീണ് യെമന്‍ പൗരന്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇന്നായിരുന്നു ഈ ദാരുണ സംഭവം ഉണ്ടായത്.
പരിക്കേറ്റവരില്‍ ഒരാള്‍ സൗദി പൗരനും മറ്റൊരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണ്. ഇതില്‍ പാകിസ്ഥാന്‍ പൗരന്റെ നില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. തടഞ്ഞുവെച്ച ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയിലേക്ക് പതിച്ചാണ് ഈ അപകടനഷ്ടങ്ങള്‍ ഉണ്ടായത്.
Related News