l o a d i n g

ഗൾഫ്

സൗദി ഇലക്ട്രോണിക് യൂണിവേഴ്‌സിറ്റിയുടെ പേര് മാറ്റി; ഇനി 'പ്രിന്‍സ് മുസാദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ യൂണിവേഴ്‌സിറ്റി'

Thumbnail
Publisher By     Staff Reporter
September 19, 2026

റിയാദ്: റിയാദ് ആസ്ഥാനമായുള്ള സൗദി ഇലക്ട്രോണിക് യൂണിവേഴ്‌സിറ്റിയുടെ പേര് 'പ്രിന്‍സ് മുസാദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ യൂണിവേഴ്‌സിറ്റി' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ കിംഗ് സല്‍മാന്‍ ഉത്തരവിട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനം.

രാജ്യത്തിന് നല്‍കിയ അതുല്യമായ ദേശീയ സംഭാവനകളെയും പ്രമുഖ രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയിലുള്ള സേവനങ്ങളെയും മാനിച്ചാണ് അന്തരിച്ച രാജകുമാരനായ പ്രമുഖ വ്യക്തിത്വത്തിന്റെ പേര് സര്‍വകലാശാലയ്ക്ക് നല്‍കിയത്. രാജ്യത്തിന്റെ വികസനത്തിലും സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും നിര്‍ണായക പങ്ക് വഹിച്ച ദേശീയ വ്യക്തിത്വത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി യൂസഫ് അല്‍-ബെന്യാന്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്കും മാനവിക വികസനത്തിനും നേതൃത്വം നല്‍കുന്ന പിന്തുണയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയുടെ പുതിയ പേര് ദേശീയവും അക്കാദമികവുമായ വലിയ പ്രാധാന്യമുള്ളതാണെന്നും പ്രിന്‍സ് മുസാദിന്റെ വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയോടുള്ള ആഭിമുഖ്യം സര്‍വകലാശാലയുടെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണെന്നും സര്‍വകലാശാലാ പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ യഹ്യ മാര്‍ദി വ്യക്തമാക്കി.

പ്രധാനമായും നാല് കോളേജുകള്‍ക്ക് കീഴിലാണ് ഇവിടെ പഠനം നടക്കുന്നത്. ബിരുദ , ബിരുദാനന്തര തലങ്ങളില്‍ ബിസിനസ്സ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് സയന്‍സസ്: ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (BBA), ഇ-കൊമേഴ്സ്, അക്കൗണ്ടിംഗ്, എം.ബി.എ (MBA).കമ്പ്യൂട്ടിംഗ് ആന്‍ഡ് ഇന്‍ഫോര്‍മാറ്റിക്‌സ്: കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IT), സൈബര്‍ സെക്യൂരിറ്റി, ഡാറ്റ സയന്‍സ്.ഹെല്‍ത്ത് സയന്‍സസ്: ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സ്, പബ്ലിക് ഹെല്‍ത്ത്, ഹെല്‍ത് കെയര്‍ അഡ്മിനിസ്‌ട്രേഷന്‍.സയന്‍സ് ആന്‍ഡ് തിയററ്റിക്കല്‍ സ്റ്റഡീസ്: Bachelor of Law , ഇംഗ്ലീഷ് ഭാഷാ പഠനം കോഴ്‌സുകളാണുള്ളത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും നേരിട്ടുള്ള ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 'ബ്ലെന്‍ഡഡ് ലേണിംഗ്' രീതിയാണ് ഇവിടെ അവലംബിക്കുന്നത്.

ഏകദേശം 32,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ സര്‍വകലാശാലയില്‍ പഠനം നടത്തുന്നുണ്ട്. സൗദി പൗരന്മാരെ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്. ആകെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഏകദേശം 8% അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ്.

Latest News

മക്ക, റിയാദ് ഗവര്‍ണര്‍മാരുടെ സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
മക്ക, റിയാദ് ഗവര്‍ണര്‍മാരുടെ സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി
September 19, 2026
അപകട സാധ്യതയൊഴിഞ്ഞതായി സൗദി സിവില്‍ ഡിഫന്‍സ്: വിവിധ പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം
അപകട സാധ്യതയൊഴിഞ്ഞതായി സൗദി സിവില്‍ ഡിഫന്‍സ്: വിവിധ പ്രദേശങ്ങളില്‍ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശം
September 19, 2026
കേന്ദ്ര നേതാക്കള്‍ പിന്നണിയില്‍, പഞ്ചാബില്‍ കേരളാ മോഡലുമായി കോണ്‍ഗ്രസ്
കേന്ദ്ര നേതാക്കള്‍ പിന്നണിയില്‍, പഞ്ചാബില്‍ കേരളാ മോഡലുമായി കോണ്‍ഗ്രസ്
September 19, 2026
വിവാദങ്ങള്‍ വാണ കാലം, അഗാര്‍ക്കര്‍ ഒഴിയുന്നു
വിവാദങ്ങള്‍ വാണ കാലം, അഗാര്‍ക്കര്‍ ഒഴിയുന്നു
September 19, 2026
കേരള സര്‍വകലാശാലയില്‍  ക്യാമ്പസ് രാഷ്ട്രീയത്തിന് വിലക്ക്
കേരള സര്‍വകലാശാലയില്‍ ക്യാമ്പസ് രാഷ്ട്രീയത്തിന് വിലക്ക്
September 19, 2026
ഏഷ്യാഡിന് തിരി തെളിഞ്ഞു:  വാനോളം പ്രതീക്ഷകളുമായി ഇന്ത്യ
ഏഷ്യാഡിന് തിരി തെളിഞ്ഞു: വാനോളം പ്രതീക്ഷകളുമായി ഇന്ത്യ
September 19, 2026
റഷ്യന്‍ എണ്ണ വാങ്ങുന്നവരെ ലക്ഷ്യമിട്ട് റഷ്യന്‍ ഉപരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു; റഷ്യന്‍ ഊര്‍ജ്ജത്തിന്റെ പ്രധാന ഇറക്കുമതിക്കാര്‍ക്ക് മേല്‍ 100% താരിഫ് ചുമത്താന്‍ നീക്കം, ലക്ഷ്യം ഇന്ത്യയും ചൈനയും

യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ പ്രതിനിധികള്‍ക്ക് യാത്രാവിലക്കുകളോടെ വിസ അനുവദിച്ചു; പലസ്തീന്‍ പ്രസിഡന്റിന്റെ അപേക്ഷ യു.എസ് തള്ളി
യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഇറാനിയന്‍ പ്രതിനിധികള്‍ക്ക് യാത്രാവിലക്കുകളോടെ വിസ അനുവദിച്ചു; പലസ്തീന്‍ പ്രസിഡന്റിന്റെ അപേക്ഷ യു.എസ് തള്ളി
September 19, 2026
പരീക്ഷയ്ക്കിടെ ഫോണ്‍ പിടിച്ചു, ഐ.ഐ.ടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
പരീക്ഷയ്ക്കിടെ ഫോണ്‍ പിടിച്ചു, ഐ.ഐ.ടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
September 19, 2026
അടുത്ത വര്‍ഷത്തെ ഹജ്ജ്: കാറ്ററിംഗ് കോണ്‍ട്രാക്ടര്‍മാരുടെ യോഗ്യതാ നിര്‍ണ്ണയത്തിന് ഇപ്പോള്‍ അപേക്ഷ നല്‍കാം
അടുത്ത വര്‍ഷത്തെ ഹജ്ജ്: കാറ്ററിംഗ് കോണ്‍ട്രാക്ടര്‍മാരുടെ യോഗ്യതാ നിര്‍ണ്ണയത്തിന് ഇപ്പോള്‍ അപേക്ഷ നല്‍കാം
September 19, 2026