റിയാദ് / ജിദ്ദ: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും നിലനിന്നിരുന്ന അപകട സാധ്യതയൊഴിഞ്ഞതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് പ്രഖ്യാപിച്ചു. റിയാദ്, അല്‍-ഖര്‍ജ്, ഖമീസ് മുശൈത്ത്, ജിദ്ദ, തായിഫ്, യാന്‍ബു, അല്‍-ഉലാ, ഫറസാന്‍ എന്നീ പ്രദേശങ്ങളിലാണ് സാഹചര്യം സുരക്ഷിതമായതായി അധികൃതര്‍ വ്യക്തമാക്കിയത്.
നേരത്തെ, ദേശീയ മുന്‍കൂട്ടി മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി റിയാദ്, അല്‍-ഖര്‍ജ് പ്രദേശങ്ങളില്‍ രണ്ടുതവണയും, ഖമീസ് മുശൈത്ത്, ജിദ്ദ, തായിഫ്, യാന്‍ബു, അല്‍-ഉലാ, ഫറസാന്‍ എന്നിവിടങ്ങളിലും സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
അപകടഭീഷണി ഒഴിവായെങ്കിലും, സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനായി പൗരന്മാരും രാജ്യത്തുള്ള വിദേശികളും ഔദ്യോഗികമായി പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നും പാലിക്കണമെന്ന് ഡയറക്ടറേറ്റ് ഓര്‍മ്മിപ്പിച്ചു.
-തുറസ്സായ സ്ഥലങ്ങളില്‍ നല്‍ക്കുന്നതും ഗ്ലാസ് നിര്‍മ്മിത പ്രതലങ്ങള്‍ക്ക് സമീപം നില്‍ക്കുന്നതും ഒഴിവാക്കുക.
-മുന്നറിയിപ്പ് സമയങ്ങളില്‍ ബാല്‍ക്കണികളിലോ കെട്ടിടങ്ങളുടെ മുകളിലോ (ഞീീളീേു)െ നില്‍ക്കരുത്.
-പുറത്തുള്ളവര്‍ തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്ക് മാറുകയോ സുരക്ഷിതമായ ശക്തമായ മറവുകള്‍ക്ക് പിന്നില്‍ അഭയം തേടുകയോ ചെയ്യണം.
-അപകടസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നതും ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുന്നതും പൂര്‍ണ്ണമായും ഒഴിവാക്കുക.
-സാഹചര്യം പൂര്‍ണ്ണമായും ശാന്തമാകുന്നതുവരെ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് അധികൃതരുമായി സഹകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
Related News