l o a d i n g

ഗൾഫ്

തലമുറകള്‍ കൈമാറിയ സ്‌നേഹവും കരുത്തും; ജിദ്ദ ആര്‍.എസ്.സിയുടെ 'ലെഗസി മീറ്റ്' ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 19, 2026

ജിദ്ദ: 'ബി ഇന്‍ ബി മോര്‍' (Be in B More) എന്ന പ്രമേയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ജിദ്ദയില്‍ മുന്‍കാല നേതൃസംഗമം 'ലെഗസി മീറ്റ്' നടന്നു.

മുപ്പത് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.സി, ജിദ്ദയില്‍ രൂപം കൊണ്ടതും വിവിധ കാലഘട്ടങ്ങളിലൂടെ വിപുലമായ വളര്‍ച്ച കൈവരിച്ചതുമായ ചരിത്രവഴികള്‍ സംഗമം പങ്കുവെച്ചു. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക, വിദ്യാഭ്യാസ രംഗങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഉന്നതിയിലേക്ക് നയിക്കാന്‍ സംഘടന നടത്തിയ മാതൃകാപരമായ ഇടപെടലുകള്‍ യോഗം അനുസ്മരിച്ചു. ഹജ്ജ് വളണ്ടിയര്‍ സേവനങ്ങള്‍, സാഹിത്യോത്സവ്, നോട്ടെക്, തര്‍തീല്‍, സ്റ്റുഡന്റ്‌സ് ഫോക്കസ് പ്രോഗ്രാമുകള്‍ തുടങ്ങിയ ശ്രദ്ധേയമായ പദ്ധതികളും ചടങ്ങില്‍ ചര്‍ച്ചാവിഷയമായി.

പുതിയ തലമുറയുടെ താല്പര്യങ്ങളും കാലഘട്ടത്തിന്റെ മാറ്റങ്ങളും ഉള്‍ക്കൊണ്ട് കൂടുതല്‍ മികവോടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

നൗഫല്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉമൈര്‍ മുണ്ടോളി സ്വാഗതം പറഞ്ഞു. ആര്‍.എസ്.സി ഗ്ലോബല്‍ ചെയര്‍മാന്‍ ഫൈസല്‍ ബുഖാരി (യു.എ.ഇ.) മുഖ്യാതിഥിയായിരുന്നു. അബ്ദുല്‍ നാസര്‍ അന്‍വരി, മുഹ്‌സിന്‍ സഖാഫി, സുജീര്‍ പുത്തന്‍പള്ളി, ഖലീല്‍ കൊളപ്പുറം, മന്‍സൂര്‍ മാസ്റ്റര്‍ മണ്ണാര്‍ക്കാട്, സാദിഖ് ചാലിയാര്‍, ഉസ്മാന്‍ മറ്റത്തൂര്‍, നൗഫല്‍ എറണാകുളം, താജുദ്ദീന്‍ നിസാമി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest News

പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026
കമ്യൂണിസമല്ല ഇന്ത്യയുടെ പ്രധാന ശത്രു, നെഹ്‌റുവിനെ ഉദ്ധരിച്ച് ഹാമിദ് അന്‍സാരി
കമ്യൂണിസമല്ല ഇന്ത്യയുടെ പ്രധാന ശത്രു, നെഹ്‌റുവിനെ ഉദ്ധരിച്ച് ഹാമിദ് അന്‍സാരി
September 20, 2026
ഏഷ്യാഡ്: ആദ്യ മെഡല്‍ ഷൂട്ടിംഗില്‍, ഹോക്കിയില്‍ 19 ഗോളടിച്ച് വനിതകള്‍
ഏഷ്യാഡ്: ആദ്യ മെഡല്‍ ഷൂട്ടിംഗില്‍, ഹോക്കിയില്‍ 19 ഗോളടിച്ച് വനിതകള്‍
September 20, 2026
ഏഷ്യാഡ്: ആദ്യ ദിനം ഇന്ത്യക്ക് ചരിത്രമെഡല്‍
ഏഷ്യാഡ്: ആദ്യ ദിനം ഇന്ത്യക്ക് ചരിത്രമെഡല്‍
September 20, 2026
പ്രവാസി കുടുംബങ്ങള്‍ക്കായി ദുബായില്‍ 'നീതി മേള'; ഒക്ടോബര്‍ 18-ന് റാശിദിയ പേസ് സ്‌കൂളില്‍
പ്രവാസി കുടുംബങ്ങള്‍ക്കായി ദുബായില്‍ 'നീതി മേള'; ഒക്ടോബര്‍ 18-ന് റാശിദിയ പേസ് സ്‌കൂളില്‍
September 20, 2026
സി.എന്‍.എന്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍; മാധ്യമ സ്ഥാപനങ്ങള്‍ കോടതിയിലേക്ക്
സി.എന്‍.എന്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍; മാധ്യമ സ്ഥാപനങ്ങള്‍ കോടതിയിലേക്ക്
September 20, 2026
റിയാദിന് നേരെ ഹൂതികള്‍ തൊടുത്ത ബാസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു
റിയാദിന് നേരെ ഹൂതികള്‍ തൊടുത്ത ബാസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു
September 20, 2026
 സൗദി ദേശീയദിനം: രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍; എയര്‍ ഷോകളും പരേഡുകളും സംഘടിപ്പിക്കും: ഒമ്പത് നഗരങ്ങളില്‍ കരിമരുന്നു പ്രയോഗം
സൗദി ദേശീയദിനം: രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങള്‍; എയര്‍ ഷോകളും പരേഡുകളും സംഘടിപ്പിക്കും: ഒമ്പത് നഗരങ്ങളില്‍ കരിമരുന്നു പ്രയോഗം
September 19, 2026
ജുബൈല്‍ ദഅ്വ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
ജുബൈല്‍ ദഅ്വ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
September 19, 2026