ബിഷ: ഉത്തര്‍പ്രദേശ് സലീപൂര്‍ ഡെരിയ സ്വദേശിയായ ഡബ്ബാന്‍ ചൗഹാന്‍ (44) ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ ബിഷയില്‍ നിര്യാതനായി.
രാവിലെ ജോലിക്ക് പോകാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ചെറിയ ശ്വാസമുട്ടല്‍ അനുഭവപ്പെടുകയും ഉടന്‍ തന്നെ സ്‌പോണ്‍സറെ വിവരമറിയിക്കുകയും, ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെങ്കിലും വഴിമധ്യേ മരിച്ചു.
ബിഷയിലെത്തിയിട്ട് 13 വര്‍ഷത്തോളമായി. മൂന്ന് മക്കളുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് സി.സി.ഡബ്ല്യു.എ മെമ്പറുമായ കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ അസീസ് പാതിപറമ്പനെ ഡബ്ബാന്‍ ചൗഹാന്റെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ പുരോഗമിക്കുന്നു.
Related News