ജിദ്ദ: 96-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സൗദിയുടെ വിവിധ നഗരങ്ങളില്‍ '്രധ്വനി - മ്യൂസിക്കല്‍ നൈറ്റ് 2026' സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. പ്രശസ്ത ട്രാവല്‍ ഏജന്‍സി ഗ്രൂപ്പായ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ വിപുലമായ ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
സംഗീതവും സാംസ്‌കാരിക പൈതൃകവും ഇഴചേരുന്ന ഈ കലാവിരുന്നില്‍ പ്രശസ്ത പിന്നണി ഗായകരായ കണ്ണൂര്‍ സീനത്ത്, ഷഹജ മലപ്പുറം, ഫാരിസ, കാദര്‍ ഷാ തുടങ്ങിയ പ്രമുഖര്‍ അണിനിരക്കും. സൗദിയിലെ 6 പ്രധാന നഗരങ്ങളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്.
പരിപാടി നടക്കുന്ന തീയതികളും നഗരങ്ങളും: അല്‍ഹസ: സെപ്റ്റംബര്‍ 21, ദമ്മാം: സെപ്റ്റംബര്‍ 22, ജുബൈല്‍ സെപ്റ്റംബര്‍ 23 , റിയാദ്: സെപ്റ്റംബര്‍ 24, ഹായില്‍: സെപ്റ്റംബര്‍ 25. ജിദ്ദ: സെപ്റ്റംബര്‍ 26.
പരമ്പരയിലെ സമാപന പരിപാടിയായ ജിദ്ദയിലെ 'ധ്വനി 2026' സംഗീത നിശ, സെപ്റ്റംബര്‍ 26-ന് വൈകിട്ട് 6:30 മുതല്‍ ഫലസ്തീന്‍ സ്ട്രീറ്റിലെ ദല്ല് ടവറിന് പിന്നിലുള്ള തിയാര പാര്‍ട്ടി ഹാളില്‍ വെച്ച് നടക്കും.
ആഘോഷവേളയിലേക്ക് എല്ലാ പ്രവാസികളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി അക്ബര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കെ.വി. അബ്ദുല്‍ നാസറും സി.ഇ.ഒ അഷിയ നാസറും അറിയിച്ചു. എല്ലാ നഗരങ്ങളിലെയും പരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
Related News