l o a d i n g

ഗൾഫ്

സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 20, 2026

റിയാദ്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്.) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രബന്ധമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ പ്രവാസി മലയാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായിരുന്നു മത്സരം. ലഭിച്ച അമ്പതിലധികം രചനകളില്‍നിന്ന് അവസാനഘട്ടത്തിലെത്തിയ പതിനഞ്ച് രചനകള്‍ വിലയിരുത്തിയാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്.

സീനിയര്‍ വിഭാഗത്തില്‍ 'അവകാശ സമരം: ജനാധിപത്യത്തിന്റെ ജീവവായു' എന്നതായിരുന്നു വിഷയം. റിയാദിലെ എ.യു. സിദ്ദിഖ് കരിമ്പ ഒന്നാം സ്ഥാനവും ജുബൈലിലെ ബെന്‍സി മോഹന്‍ ജി. രണ്ടാം സ്ഥാനവും റിയാദിലെ ബഷീര്‍ ഫത്തഹുദ്ദീന്‍ മൂന്നാം സ്ഥാനവും നേടി.

ഒന്നാം സ്ഥാനം നേടിയ എ.യു. സിദ്ദിഖ് കരിമ്പ, ഗിര്‍ഗാസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മാനേജ്മെന്റ് സപ്പോര്‍ട്ടിങ് കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്നു. പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ അദ്ദേഹം കെ.എം.സി.സി. പാലക്കാട് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമാണ്.

രണ്ടാം സ്ഥാനം നേടിയ ബെന്‍സി മോഹന്‍ ജി., ഗള്‍ഫ് ഏഷ്യ കമ്പനിയിലെ ക്വാളിറ്റി കണ്‍ട്രോള്‍ മാനേജറാണ്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയായ അദ്ദേഹം ദമ്മാം നവയുഗം സാംസ്‌കാരിക വേദിയുടെ മീഡിയ കണ്‍വീനറും സാമൂഹിക പ്രവര്‍ത്തകനുമാണ്.

മൂന്നാം സ്ഥാനം നേടിയ ബഷീര്‍ ഫത്തഹുദ്ദീന്‍, അറബ് നാഷണല്‍ ബാങ്കിലെ ഫിനാന്‍സ് സിസ്റ്റം വിഭാഗം മേധാവിയാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിയായ അദ്ദേഹം നന്മ കരുനാഗപ്പള്ളിയുടെ ഉപദേശകസമിതി അംഗവുമാണ്.

ജൂനിയര്‍ വിഭാഗം വിജയികള്‍
സൗദിയിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ജൂനിയര്‍ വിഭാഗത്തില്‍ 'ഭാവിയുടെ കരങ്ങള്‍ പുതിയ ലോകം പണിയാന്‍ പുതിയ ചിന്തകള്‍' എന്നതായിരുന്നു വിഷയം. റിയാദിലെ സൈറ സജീര്‍ ഒന്നാം സ്ഥാനവും ബെനിറ്റ ബെന്നി രണ്ടാം സ്ഥാനവും കൃപ മറിയം ബിജു മൂന്നാം സ്ഥാനവും നേടി.

സൈറ സജീര്‍: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദിലെ പ്ലസ് ടു വിദ്യാര്‍ഥിനി, കൊല്ലം പത്തനാപുരം സ്വദേശികളായ സജീര്‍ അജീഷ ദമ്പതികളുടെ മകളാണ്. ബെനിറ്റ ബെന്നി: ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി, കോട്ടയം ഏറ്റുമാനൂര്‍ സ്വദേശികളായ ബെന്നി മാത്യുടെസ്സി ജോസഫ് ദമ്പതികളുടെ മകളാണ്. കൃപ മറിയം ബിജു: യാര ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി, പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശികളായ ബിജു എബ്രഹാം സജിത ദമ്പതികളുടെ മകളാണ്.

ആദരിക്കല്‍ ചടങ്ങും മറ്റ് വിജയികളും

മത്സരവിജയികള്‍ക്കും അവസാനഘട്ടത്തിലെത്തിയ സുബൈദ കോമ്പില്‍ (അല്‍ഖര്‍ജ്), ബബിത ഷെറിന്‍ ഡിസൂസ (ജിദ്ദ), ഷിഹാബ് കായംകുളം (ദമ്മാം), രാജീവ് സാഹിബ്, അനിത്ര ജോമി എ.വി., സലീം പള്ളിയില്‍, മുഹമ്മദ് ഫൈസല്‍ മണപ്രത്ത്, പീറ്റര്‍ വര്‍ഗീസ്, സഹീദ് പുത്തന്‍പീടികയില്‍ (റിയാദ്) എന്നിവര്‍ക്കും സൗദി ദേശീയദിനത്തില്‍ ആദരവ് നല്‍കും. റിയാദ് മന്‍സൂറയിലെ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിലായിരിക്കും ആദരിക്കല്‍ ചടങ്ങ് നടക്കുക.

മത്സരത്തിനെത്തിയ രചനകളെല്ലാം ശരാശരിക്കുമുകളില്‍ നിലവാരം പുലര്‍ത്തിയവയും ഉയര്‍ന്ന ജനാധിപത്യമതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയുമാണെന്ന് ജൂറി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരായ നജീം കൊച്ചുകലുങ്ക്, വി.ജെ. നസ്‌റുദ്ദീന്‍, ഷിബു ഉസ്മാന്‍, സാമൂഹിക പ്രവര്‍ത്തകരായ അഡ്വ. എല്‍.കെ. അജിത്, സുധീര്‍ കുമ്മിള്‍ എന്നിവരാണ് വിധിനിര്‍ണയം നടത്തിയത്.

പ്രവാസി വിദ്യാര്‍ഥികള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ രചനകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മാറിയ കാലഘട്ടത്തില്‍ പ്രവാസി കുട്ടികള്‍ക്കിടയില്‍ മലയാളഭാഷാ പഠനത്തിനുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു മത്സരം. വിദേശത്തു കഴിയുന്ന മലയാളികളുടെ മക്കളില്‍ മാതൃഭാഷാ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മത്സരത്തിന് പിന്തുണ നല്‍കിയ ജൂറി അംഗങ്ങള്‍ക്ക് പി.എം.എഫ്. നന്ദി അറിയിച്ചു.

ഈ വര്‍ഷം സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് പി.എം.എഫ്. ഭാരവാഹികള്‍ വ്യക്തമാക്കി. പതിവുപോലെ റമദാന്‍ മാസത്തില്‍ അര്‍ഹരായവര്‍ക്ക് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യും. കേരളത്തിലെ പതിനാല് ജില്ലകളിലുമുള്ള അര്‍ഹരായ മുന്‍ പ്രവാസികളായ വൃക്കരോഗികള്‍ക്ക് ചികിത്സാസഹായവും നല്‍കും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വൃക്കരോഗ ചികിത്സയ്ക്കായി അഞ്ചുലക്ഷത്തിലധികം രൂപയുടെ സഹായം നല്‍കിയതായും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ പി.എം.എഫ്. കോ-ഓര്‍ഡിനേറ്റര്‍ ജി. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി ബിനോയ് മത്തായി, ആക്ടിങ് പ്രസിഡന്റ് നൗഷാദ് യാക്കൂബ്, മീഡിയ കണ്‍വീനര്‍ സഫീര്‍ അലി, വൈസ് പ്രസിഡന്റ് നാസര്‍ പൂവാര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കല്‍, സെക്രട്ടറി അബ്ദുല്‍ റഷീദ്, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ സിയാദ് വര്‍ക്കല എന്നിവര്‍ പങ്കെടുത്തു.


Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026