റിയാദ്: യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന, ഹൂതി മിലീഷ്യ തൊടുത്തുവിട്ട ആറ് ബാലസ്റ്റിക് മിസൈലുകള്‍ തടഞ്ഞുനശിപ്പിച്ചതായി സഖ്യസേനയുടെ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി അറിയിച്ചു.
തായിഫ്, യാന്‍ബു എന്നീ നഗരങ്ങള്‍ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ നീക്കം വ്യോമ പ്രതിരോധ സംവിധാനം പരാജയപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. 'തീവ്രവാദികളായ ഹൂതി മിലീഷ്യകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെയും കരാര്‍ ലംഘനങ്ങളെയും ശക്തമായി നേരിടും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related News