l o a d i n g

ഗൾഫ്

യു.എസ് വിസ; ഇന്ത്യക്കാര്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 26, 2026

ന്യൂദല്‍ഹി: അമേരിക്കയിലേക്ക് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് അഭിമുഖത്തിനായി ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട സാഹചര്യം. യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഇന്ത്യയിലെ അഞ്ച് യുഎസ് കോണ്‍സുലര്‍ കേന്ദ്രങ്ങളില്‍ ഹൈദരാബാദിലാണ് ബി1, ബി2 വിസയ്ക്കുള്ള അപ്പോയിന്റ്‌മെന്റിന് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് വേണ്ടി വരുന്നത്, 12 മാസം.
മുംബൈയില്‍ 11.5 മാസവും ന്യൂദല്‍ഹിയില്‍ 10 മാസവുമാണ് അപ്പോയിന്റ്‌മെന്റിനുള്ള കാത്തിരിപ്പ്. ചെന്നൈയില്‍ 7.5 മാസവും കൊല്‍ക്കത്തയില്‍ 6.5 മാസവുമാണ് കാത്തിരിക്കേണ്ടത്.
ബി1, ബി2 വിഭാഗത്തില്‍ ബിസിനസ്, വിനോദസഞ്ചാരം, കുടുംബസന്ദര്‍ശനം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള നോണ്‍ഇമിഗ്രന്റ് വിസകളാണ് ഉള്‍പ്പെടുന്നത്. അതിനാല്‍ അമേരിക്കയിലേക്ക് വിനോദയാത്രയോ ബന്ധുക്കളെ സന്ദര്‍ശിക്കാനോ പദ്ധതിയിടുന്ന ഇന്ത്യക്കാര്‍ക്ക് നീണ്ട കാത്തിരിപ്പ് വേണ്ടി വരും.
എഫ്, എം, ജെ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥി, എക്‌സ്‌ചേഞ്ച് വിസകള്‍ക്ക് സ്ഥിതി താരതമ്യേന മെച്ചമാണ്. ചെന്നൈയില്‍ 15 ദിവസത്തില്‍ താഴെ അപ്പോയ്ന്‍മെന്റ് ലഭ്യമാണ്. ഹൈദരാബാദില്‍ 1.5 മാസവും ന്യൂദല്‍ഹിയിലും കൊല്‍ക്കത്തയിലും രണ്ടുമാസവും മുംബൈയില്‍ 2.5 മാസവുമാണ് കാത്തിരിപ്പ്.
തൊഴില്‍ വിഭാഗം വിസകളില്‍ ഹൈദരാബാദിലാണ് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ്, 5.5 മാസം. ന്യൂദല്‍ഹിയില്‍ മൂന്ന് മാസവും ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ 1.5 മാസവും കൊല്‍ക്കത്തയില്‍ ഒരു മാസവുമാണ് കാത്തിരിക്കേണ്ടി വരുന്നത്.

Latest News

സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026
വിദര്‍ശക്ക് വീണ്ടും വെള്ളി, വ്യക്തിഗത ഫൈനലില്‍
വിദര്‍ശക്ക് വീണ്ടും വെള്ളി, വ്യക്തിഗത ഫൈനലില്‍
September 26, 2026
ഏഷ്യാഡ് മാരത്തണില്‍ മെഡല്‍, നേട്ടം 44 വര്‍ഷത്തിനു ശേഷം
ഏഷ്യാഡ് മാരത്തണില്‍ മെഡല്‍, നേട്ടം 44 വര്‍ഷത്തിനു ശേഷം
September 26, 2026
യു.എസ് വിസ; ഇന്ത്യക്കാര്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണം
യു.എസ് വിസ; ഇന്ത്യക്കാര്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണം
September 26, 2026
 റിയാദിനും ഖമീസ് മുഷൈത്തിനും നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണം തകര്‍ത്തു; ഫ്രാന്‍സ് സൈനിക സഹായം പ്രഖ്യാപിച്ചു
റിയാദിനും ഖമീസ് മുഷൈത്തിനും നേരെയുണ്ടായ ഹൂതികളുടെ ഡ്രോണ്‍-മിസൈല്‍ ആക്രമണം തകര്‍ത്തു; ഫ്രാന്‍സ് സൈനിക സഹായം പ്രഖ്യാപിച്ചു
September 26, 2026
സര്‍ക്കാരിനെ വിടാതെ യാത്രാ വിവാദം, കൂടുതല്‍ മന്ത്രിമാര്‍ വിദേശത്തേക്ക്
സര്‍ക്കാരിനെ വിടാതെ യാത്രാ വിവാദം, കൂടുതല്‍ മന്ത്രിമാര്‍ വിദേശത്തേക്ക്
September 26, 2026
ഷോണിന്റെ അമിതാവേശം, കുരുക്കിലകപ്പെട്ട് ബി.ജെ.പി
ഷോണിന്റെ അമിതാവേശം, കുരുക്കിലകപ്പെട്ട് ബി.ജെ.പി
September 26, 2026
നടന്‍ രവീന്ദ്രന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക നായര്‍ വൈസ് ചെയര്‍പേഴ്‌സണ്‍
നടന്‍ രവീന്ദ്രന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, പ്രിയങ്ക നായര്‍ വൈസ് ചെയര്‍പേഴ്‌സണ്‍
September 25, 2026
ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒരു തുള്ളി രക്തം ഒരു ജീവനിലേക്കുള്ള പ്രതീക്ഷ: അല്‍ ഖസീമില്‍ ഐ.സി.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 25, 2026
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ആറാട്ടുപുഴ സ്വദേശി മരിച്ചു
September 25, 2026