l o a d i n g

ഗൾഫ്

ഗള്‍ഫ് സുരക്ഷയെ ഗൗരവമായി കാണണമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

Thumbnail
Publisher By     Staff Reporter
September 27, 2026

ന്യൂയോര്‍ക്ക്: ലോകം അഭൂതപൂര്‍വ്വമായ വെല്ലുവിളികളാണ് നേരിടുന്നതെന്നും ഗള്‍ഫ് സുരക്ഷയെ ഗൗരവമായി കാണണമെന്നും സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ യു.എന്‍ പൊതുസഭയില്‍ വ്യക്തമാക്കി. ഇറാനിയന്‍, ഹൂതി ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം, അന്താരാഷ്ട്ര നിയമങ്ങളും പരമാധികാരവും മാനിച്ച് മാത്രമേ സമാധാനം സ്ഥാപിക്കാനാകൂ എന്ന് ഓര്‍മ്മിപ്പിച്ചു.

ഹോര്‍മുസ് കടലിടുക്ക്, ബാബ് അല്‍-മന്ദബ്, ചെങ്കടല്‍ തുടങ്ങിയ പ്രധാന ജലപാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഇന്ധന സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള ജനങ്ങളുടെ ദുരിതങ്ങളും ഇസ്രായേല്‍ തുടരുന്ന ആക്രമണങ്ങളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രിന്‍സ് ഫൈസല്‍ ചൂണ്ടിക്കാട്ടി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ ഈ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാനാകൂ.

യെമന് സൗദി അറേബ്യ ഇതുവരെ 29 ബില്യണ്‍ ഡോളറിലധികം വരുന്ന മാനുഷിക-വികസന സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹൂതികളുടെ ഭീകരപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒത്തൊരുമിക്കണം. ആഗോള ഊര്‍ജ്ജ വിതരണത്തിലെ തടസ്സങ്ങള്‍ നേരിടാന്‍ സൗദി അറേബ്യ നടപ്പിലാക്കിയ പദ്ധതികളും, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള സുസ്ഥിര ഊര്‍ജ്ജ നയങ്ങളും പ്രസംഗത്തില്‍ അദ്ദേഹം എടുത്തുപറഞ്ഞു.

സൗദി വിഷന്‍ 2030-ന്റെ വിജയങ്ങളും, യുനെസ്‌കോയുടെ കീഴില്‍ റിയാദില്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ആന്‍ഡ് എത്തിക്‌സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.

ഏതെങ്കിലും ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേരിടാന്‍ കഴിയാത്ത ഈ ആഗോള പ്രതിസന്ധികളെ മറികടക്കാന്‍ കൂട്ടായ പരിശ്രമവും അന്താരാഷ്ട്ര നിയമങ്ങളോടുള്ള ആദരവും അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചാണ് പ്രിന്‍സ് ഫൈസല്‍ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026