l o a d i n g

കായികം

ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 11, 2026

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ഒരിടവേളക്ക് ശേഷം വീണ്ടും ഫുട്‌ബോള്‍ പോരാട്ടങ്ങളുടെ ആവേശാരവങ്ങള്‍ ഉണര്‍ത്തി ദമ്മാം മാഡ്രിഡ് എഫ്.സി. സംഘടിപ്പിക്കുന്ന 'HMR മാഡ്രിഡ് സോക്കര്‍ 2026' ടൂര്‍ണമെന്റിന് വര്‍ണ്ണാഭമായ തുടക്കം. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി (DIFA) സഹകരിച്ച് 11s ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ദമ്മാമിലെ ദഹറാന്‍ അക്കാദമിക്ക് സമീപമുള്ള ഓഫ് സൈഡ് അറീന സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കായികപ്രേമികളെ സാക്ഷിയാക്കി, ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സറായ HMR കമ്പനി പ്രതിനിധി അജ്മല്‍ മണ്ണാര്‍ക്കാട് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍, ടൂര്‍ണമെന്റ് കോ-സ്‌പോണ്‍സര്‍മാരായ എ-ആര്‍ എഞ്ചിനീയറിങ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് റാഫി, ജയ് മസാല ഫുഡ്സ് സെയില്‍സ് മാനേജര്‍ റോയ്സ്സണ്‍ തൃശ്ശൂര്‍, നഹ്ല അല്‍ വാദി ഗ്രൂപ്പ് മാനേജര്‍ ജറീഷ്, ഗ്ലോബ് ലോജിസ്റ്റിക്‌സ് ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ നാസര്‍, റീജിയനല്‍ മാനേജര്‍ അഫ്‌സല്‍, ദാറുസ്സിഹ മെഡിക്കല്‍ സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ സുധീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സാമൂഹിക-സാംസ്‌കാരിക-മാധ്യമ രംഗത്തെ പ്രമുഖരായ ഒ.ഐ.സി.സി. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, കെ.എം.സി.സി. ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.പി. ഹുസൈന്‍, പ്രവാസി വെല്‍ഫെയര്‍ കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് റഹീം തിരൂര്‍ക്കാട്, ട്വന്റി ഫോര്‍ ടി.വി. റിപ്പോര്‍ട്ടര്‍ സുബൈര്‍ ഉദിനൂര്‍, അല്‍ ജാമിയ കോളേജ് പ്രിന്‍സിപ്പല്‍ നഹാസ് മാള, സാമൂഹിക പ്രവര്‍ത്തകന്‍ ഇക്ബാല്‍ ആനമങ്ങാട് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

ടൂര്‍ണമെന്റ് കമ്മിറ്റി ഭാരവാഹികളായ യൂസുഫ് ചേറൂര്‍, സഹീര്‍ മജ്ദാല്‍, നാസര്‍ വെള്ളിയത്ത്, ഷഫീര്‍ മണലോടി, ഹാരിസ് നീലേശ്വരം, ഷുക്കൂര്‍ ആലുങ്ങല്‍, ലുക്മാനുല്‍ ഹക്കീം, അദ്നാന്‍ വെള്ളേരിക്കല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വാശിയേറിയ ടൂര്‍ണമെന്റിലെ ആദ്യ ദിനങ്ങളില്‍ നടന്ന പ്രീ-ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത നാല് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. കെപ്വ എഫ്.സി. ദല്ല എഫ്.സിയെയും, എഫ്.സി. ദമ്മാം ഡി.എഫ്.സി. ഖത്തീഫിനെയും കീഴടക്കിയപ്പോള്‍ ഖാലിദിയ്യ എഫ്.സി. ഇമ്‌ഖോ അല്‍കൊബാറിനെയും, ബദര്‍ എഫ്.സി. ജുബൈല്‍ എഫ്.സിയെയും പരാജയപ്പെടുത്തി.

കളിയിലെ മികച്ച പ്രകടനത്തിന് സഹീര്‍ (കെപ്വ), ലുദ്ഫി (എഫ്.സി. ദമ്മാം), അന്‍സാര്‍ (ഖാലിദിയ്യ), ഷിഫിന്‍ (ബദര്‍ എഫ്.സി.) എന്നിവര്‍ 'മാന്‍ ഓഫ് ദി മാച്ച്' പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.

റോയ്‌സണ്‍ തൃശ്ശൂര്‍, അനസ്, ജെറീഷ് (നഹ്ല അല്‍ വാദി), തമീം നവാല്‍, ഷംസു വാഴക്കാട്, സക്കീര്‍ വള്ളക്കടവ്, ഷമീം കുനിയില്‍, തോമസ് തൈപറമ്പില്‍, നാസര്‍ കൊണ്ടോട്ടി, റാസിക് വള്ളിക്കുന്ന്, സുബൈര്‍ ഉദിനൂര്‍, നഹാസ് മാള തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കൈമാറി.

കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റില്‍ വരും ദിവസങ്ങളിലും ആവേശകരമായ മത്സരങ്ങളാണ് കാണികളെ കാത്തിരിക്കുന്നത്.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026