l o a d i n g

കേരള

ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍

Thumbnail

ആര്‍ലേക്കര്‍, ഓംപ്രകാശ് മാഥുര്‍

Publisher By     Staff Reporter
October 12, 2026

നേരത്തെ ആര്‍.എന്‍. രവിയെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ തമിഴ്നാട് ഗവര്‍ണറുടെ അഡിഷണല്‍ ചുമതല വഹിച്ചു വരികയായിരുന്നു ആര്‍ലേക്കര്‍. പുതിയ ഉത്തരവോടെ അദ്ദേഹം തമിഴ്നാടിന്റെ സ്ഥിരം ഗവര്‍ണറാകും. ഗോവ നിയമസഭാ സ്പീക്കറായിരുന്ന ആര്‍ലേക്കര്‍ ഹിമാചല്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലും ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആര്‍ലേക്കറിന് പകരമാണ് ഓം പ്രകാശ് മാഥുര്‍ കേരളത്തിലേക്കെത്തുന്നത്. രാജസ്ഥാനില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാംഗവുമായ മാഥുര്‍ 2024 ജൂലൈയിലാണ് സിക്കിം ഗവര്‍ണറായി ചുമതലയേറ്റത്.

നാല് സംസ്ഥാനങ്ങള്‍ക്ക് പുതിയ ഗവര്‍ണര്‍മാര്‍

പലാമുവില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗമായ വ്രജ് മോഹന്‍ റാം, ഹരി ബാബു കംഭംപാട്ടിക്ക് പകരമാണ് ഒഡീഷയില്‍ ഗവര്‍ണറാകുന്നത്. 2025 ജനുവരിയിലായിരുന്നു ഹരി ബാബു ഒഡീഷ ഗവര്‍ണറായി ചുമതലയേറ്റത്.

മഹേന്ദര്‍ഗഢില്‍ നിന്നുള്ള മുന്‍ ബി.ജെ.പി എം.പിയും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ മുന്‍ അംഗവുമായ സുധാ യാദവാണ് കര്‍ണാടകയുടെ പുതിയ ഗവര്‍ണര്‍. താവര്‍ചന്ദ് ഗെഹ്ലോട്ടിന് പകരക്കാരിയായാണ് നിയമനം. 1999 മുതല്‍ 2002 വരെ ഗവര്‍ണറായിരുന്ന വി.എസ്. രമാദേവിക്ക് ശേഷം കര്‍ണാടക ഗവര്‍ണറാകുന്ന രണ്ടാമത്തെ വനിതയാണ് സുധാ യാദവ്.

മധ്യപ്രദേശിലെ ബാലാഘട്ടില്‍ നിന്നുള്ള മുന്‍ ലോക്സഭാംഗമായ ദാല്‍ സിങ് ബിസെന്‍, ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) ഗുര്‍മീത് സിങ്ങിന് പകരമായി ഉത്തരാഖണ്ഡ് ഗവര്‍ണറാകും. ബി.ജെ.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ ദുഷ്യന്ത് ഗൗതം, ഓം പ്രകാശ് മാഥുറിന് പകരമായി സിക്കിമില്‍ ചുമതലയേല്‍ക്കും.

അതേസമയം, സ്ഥാനമൊഴിയുന്ന ഹരി ബാബു കംഭംപാട്ടി, താവര്‍ചന്ദ് ഗെഹ്ലോട്ട്, ഗുര്‍മീത് സിങ് എന്നിവരുടെ പുതിയ ചുമതലകളെക്കുറിച്ച് രാഷ്ട്രപതി ഭവന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

Latest News

 'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
'ഭയം' സൗദികളുടെ നിഘണ്ടുവിലില്ല: ലോക പെട്രോളിയം കോണ്‍ഗ്രസില്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
October 12, 2026
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
ആര്‍ലേക്കറിന് തമിഴ്നാടിന്റെ പൂര്‍ണ ചുമതല; ഓംപ്രകാശ് മാഥുര്‍ കേരള ഗവര്‍ണര്‍
October 12, 2026
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
റാബിക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം
October 12, 2026
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
റിയാദിന് ആഘോഷനിറവേകി ഫോര്‍ക്കാ മെഗാ മേള; ഇരുപതാം വാര്‍ഷികാഘോഷം ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു
October 12, 2026
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
രാജിവെക്കൂ. മാപ്പുസാക്ഷിയാകൂ... ഗ്യാനേഷിനോട് രാഹുല്‍; ചലോ ദല്‍ഹി മാര്‍ച്ച് ചരിത്രമായി
October 12, 2026
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
പ്രക്ഷോഭം തടയാന്‍ പുതിയ നടപടി, ജന്തര്‍ മന്തറില്‍ പ്രതിഷേധം തടഞ്ഞ് ഉത്തരവ്
October 12, 2026
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
മാര്‍ച്ചില്‍ അണിനിരന്ന് പതിനായിരങ്ങള്‍, സുപ്രീം കോടതിയില്‍ പ്രവേശിക്കാന്‍ രാഹുലിന് അനുമതി
October 12, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ അടങ്ങുന്നില്ല; വന്‍ പോലീസ് വേട്ടയ്ക്കുമപ്പുറം പടര്‍ന്നുപന്തലിച്ച് യുവജന മുന്നേറ്റം
October 12, 2026
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
സൗദി അറേബ്യയില്‍ പ്രതിവര്‍ഷം പാഴാക്കുന്നത് 43 ബില്യന്‍ റിയാലിന്റെ ഭക്ഷണം
October 12, 2026
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അല്‍ അറബിയ
October 12, 2026