റിയാദ്: ജനപങ്കാളിത്തവും വൈവിധ്യമാര്‍ന്ന കലാപരിപാടികളുമായി ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരള അസോസിയേഷന്‍സിന്റെ (ഫോര്‍ക്കാ) ഇരുപതാം വാര്‍ഷികാഘോഷം ശ്രദ്ധേയമായി. ഷോല മാളിലെ ഹൈപ്പര്‍ അല്‍ വഫയില്‍ സംഘടിപ്പിച്ച 'ഫോര്‍ക്കാഅല്‍ വഫ മെഗാ മേള 2026' ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. വിവിധ പ്രാദേശിക സംഘടനകളുടെ പ്രവര്‍ത്തകരും കുടുംബങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു.
ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. രണ്ട് പതിറ്റാണ്ടായി റിയാദിലെ പ്രാദേശിക സംഘടനകളെ ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഫോര്‍ക്കായുടെ സേവനപാരമ്പര്യം ചടങ്ങില്‍ അനുസ്മരിച്ചു. അംഗസംഘടനകളുടെ പ്രതിനിധികളുമായി സംവദിച്ച അംബാസഡര്‍ സാംസ്‌കാരിക പരിപാടികളും ആസ്വദിച്ചു.
ഫോര്‍ക്കാ രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, അറബ്കോ രാമചന്ദ്രന്‍, ഭാരവാഹികളായ ജയന്‍ കൊടുങ്ങല്ലൂര്‍, മുഹമ്മദ് ഖാന്‍, ഗഫൂര്‍ കൊയിലാണ്ടി, എന്‍.ആര്‍.കെ. ഫോറം ചെയര്‍മാന്‍ സി.പി. മുസ്തഫ, ഇന്ത്യന്‍ മീഡിയ ഫോറം രക്ഷാധികാരി ഷംനാദ് കരുനാഗപ്പള്ളി, അല്‍ വഫ മാനേജര്‍ ഫഹദ്, മൈമൂന ടീച്ചര്‍, ജോസഫ് അതിരുങ്കല്‍, ഡോ. ജയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും ട്രഷറര്‍ ജിബിന്‍ സമദ് നന്ദിയും പറഞ്ഞു.
സ്ഥാപക നേതാക്കളായ നാസര്‍ കാരന്തൂര്‍, ഉമ്മര്‍ മുക്കം, സൈഫ് കായംകുളം, അലി ആലുവ, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരെ അംബാസഡര്‍ ആദരിച്ചു. ടൈറ്റില്‍ സ്‌പോണ്‍സറും പ്രോഗ്രാം പങ്കാളിയുമായ ഷോല മാള്‍ഹൈപ്പര്‍ അല്‍ വഫയ്ക്കുള്ള ഉപഹാരം നാസര്‍ നെസ്റ്റോ അംബാസഡറില്‍നിന്ന് ഏറ്റുവാങ്ങി. റിയാദില്‍ ഇരുപത് വര്‍ഷത്തിലേറെയായി സാമൂഹിക സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗസംഘടനകളില്‍നിന്നുള്ള ആരീഫ് വൈശ്യംവീട്ടില്‍, കബീര്‍ മജീദ്, അലി വാരിയത്ത്, ഹാഷിക് വലപ്പാട്, അസ്ലം പാലത്ത്, ഗഫൂര്‍ കൊയിലാണ്ടി, ഷാജി മഠത്തില്‍, അഷറഫ് മുണ്ടയില്‍, യൂസഫ് പി.പി., അബ്ദുല്‍ സലാം, അലക്‌സാണ്ടര്‍ തങ്കച്ചന്‍, മജീദ് മൈത്രി, ഗോപിനാഥ്, അറബ്കോ രാമചന്ദ്രന്‍, സിദ്ധിക് തുവ്വൂര്‍, ജാഫര്‍ കിളിയാനി, റഫീഖ് കൊച്ചിന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രാം കണ്‍വീനര്‍മാരായ കരീം കാനാമ്പുറം, വിനോദ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
പ്രശസ്ത ഗായകരായ സലീം കോടത്തൂര്‍, ഷെയ്ഖ അബ്ദുള്ള, സജീര്‍ പട്ടുറുമാല്‍, ഖത്തറില്‍നിന്നെത്തിയ ഹിബ, ബദറുദ്ദീന്‍ ചാവക്കാട് എന്നിവരുടെ സംഗീതപരിപാടികളും റിയാദിലെ കലാകാരന്മാരുടെയും നൃത്തവിദ്യാലയങ്ങളുടെയും അവതരണങ്ങളും ആഘോഷത്തിന് നിറപ്പകിട്ടേകി. ഫുഡ് ഫെസ്റ്റ് കണ്‍വീനര്‍ അലക്‌സ് കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ നടന്ന മെഗാ ഫുഡ് ഫെസ്റ്റ് മത്സരവും ശ്രദ്ധേയമായി. ഹാഷിക് വലപ്പാട്, സൈഫുറഹ്‌മാന്‍ കൊടുങ്ങല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കളറിങ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങളും സംഘടിപ്പിച്ചു. വളന്റിയര്‍ ക്യാപ്റ്റന്‍ അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തില്‍ ഫോര്‍ക്കാ ടീമംഗങ്ങളായ സെയ്ദ് ജാഫര്‍ തങ്ങള്‍, ഫെര്‍മിസ്, മനാഫ്, ഷാഹിര്‍, ഷിബു ഉസ്മാന്‍, സലാം, നിസാര്‍ പള്ളിക്കശേരി, മജീദ് മൈത്രി, നവാസ് നന്മ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.